Wed. Apr 24th, 2024
കൊല്‍ക്കത്ത:

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ രാജിവെച്ചു. പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാരോപിച്ചാണ് ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ദീപക് ഹാല്‍ദര്‍ രാജിവെച്ചത്. ദീപക് ഹാല്‍ദര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എയെന്ന നിലയില്‍ മികച്ച പ്രകടനം നടത്താത്തതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഹാല്‍ദര്‍ രാജിവച്ചതെന്ന് ടിഎംസി പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് തോന്നുന്നവരാണ് പാര്‍ട്ടിക്കത്തുനിന്ന് പുറത്തുപോകുന്നതെന്നും അവരെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ആശങ്കപ്പെടുന്നില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

By Divya