Fri. Apr 19th, 2024
തിരുവനന്തപുരം:

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവിന്റെ ജാഥയെന്ന് മന്ത്രി എകെ ബാലന്‍. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ്സോണ്‍ ആകും. പ്രതിപക്ഷനേതാവിന്റെ  ശൈലി അംഗീകരിക്കാനാകില്ലെന്നും എകെ ബാലന്‍ തുറന്നടിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നും മന്ത്രി പ്രതികരിച്ചു‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാണ് പുരസ്കാരം കൈതൊടാതെ നല്‍കിയത്. അവാര്‍ഡ് ജേതാക്കളാരും പരാതി പറ‍ഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനെ വിമർശിച്ച് രംഗത്തെത്തിയ നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും രംഗത്തെത്തിയിരുന്നു.

By Divya