Fri. Apr 26th, 2024
മൂന്നാറില്‍ ഡാം അഴിമതിയെന്ന പ്രചരണം: വസ്തുത വെളിപ്പെടുത്തി അധികൃതര്‍
മൂന്നാര്‍:

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിനോദ സഞ്ചാരിക്കെതിരെ നിയമനടപടിക്ക് ഗ്രാമപഞ്ചായത്ത്. 

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന തോട് നവീകരണ പ്രവര്‍ത്തനത്തിന്റെയും ചെക് ഡാം നിര്‍മാണത്തിന്റെയും ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് ആക്ഷേപിച്ചെന്നാണ് പഞ്ചായത്തിന്റെ പരാതി. ജല-മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ബ്രഷ് വുഡ് ചെക് ഡാമും തോട് നവീകരണ പ്രവർത്തനവുമായിരുന്നു ഇവിടെ നടത്തിയത്. 

എന്നാൽ പൂർത്തിയാകാത്ത പദ്ധതിയുടെ അടങ്കൽ തുക അടങ്ങിയ ബോർഡും തണ്ണീർതട സംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച ചെക് ഡാമും മാത്രം ഉൾപ്പെടുത്തി വിഡിയോ എടുത്ത് യുവാവിന്റെ വിവരണവും ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി പഞ്ചായത്ത് രംഗത്തെത്തി.

https://youtu.be/We0GJxjuvSg