Fri. Apr 19th, 2024
കു​വൈ​ത്ത്​ സി​റ്റി:

മ​ലി​ന​ജ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 250 മു​ത​ൽ 5000 ദീ​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി പ​ബ്ലി​ക്​ ​അ​തോ​റി​റ്റി മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ മേ​ധാ​വി ​ശൈ​ഖ്​ അ​ൽ ഇ​ബ്രാ​ഹിം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ മ​റൈ​ൻ സി​റ്റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്.

സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ളും ക​ട​ലി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും.മു​ങ്ങി​യ ​ക​പ്പ​ൽ, ബോ​ട്ട്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി​യും കു​വൈ​ത്ത്​ ഡൈ​വി​ങ്​ ടീ​മും ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

By Divya