പ്രധാനവാര്‍ത്തകള്‍; വിജയരാ​ഘവൻ്റെ പ്രസ്താവന അസ്ഥാനത്തെന്ന് സിപിഎം സെക്രട്ടേറിയറ്റ്

മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു വിജയരാഘവന്‍റെ വിവാദ പരാമര്‍ശം.

0
108
Reading Time: < 1 minute

തിരുവനന്തപുരം:

പാണക്കാട് കുടുംബത്തിനെതിരായ വിജയരാ​ഘവൻ്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്. മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാ‍ർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.

രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താല്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍ഡിഎഫ് ആണോയെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. തികച്ചും മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും കാനം പറഞ്ഞു.

 

Advertisement