33 C
Kochi
Wednesday, December 1, 2021

Daily Archives: 28th January 2021

mangalamkunnu-karnan-
കൊച്ചി:കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞ വാര്‍ത്ത ആനപ്രേമികളൊക്കെ അതീവ ദുഖത്തോടു കൂടിയായിരുന്നു കേട്ടത്. എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഈ ദുഖം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. അതോടൊപ്പം മംഗലാംകുന്ന് കര്‍ണന്‍ സിനിമയിലും താരമാണ്. മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടതിനോടൊപ്പം ബോളിവുഡിലും കര്‍ണന്‍ തലയെടുപ്പോടെ നിന്നിട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ നരസിംഹം, ജയറാം ചിത്രം കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍...
മസ്​കത്ത്​:ഒമാനിൽ ലേബർ പെർമിറ്റ്​ ഫീസുകൾ വർധിപ്പിക്കാൻ പദ്ധതി. വിദേശ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യുന്നതിന്​ തൊഴിൽ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിലാണ്​ വർധന വരുത്തുക​. എട്ട്​ വിഭാഗങ്ങളിലെ തസ്തികകളിലായിരിക്കും വർധന. മുതിർന്ന അല്ലെങ്കിൽ സീനിയർ തല തസ്​തികകളിലെ റിക്രൂട്ട്​മെൻറിനാണ്​ ഏറ്റവും ഉയർന്ന തുക. 2001 റിയാലായിരിക്കും ഇൗ വിഭാഗത്തിൽ അടക്കേണ്ടത്​. മിഡിൽ അല്ലെങ്കിൽ മീഡിയം ലെവൽ തസ്​തികകളിലെ ഫീസ്​ 1001 റിയാൽ ആക്കും​. ടെക്​നികൽ ആൻറ്​ സ്​പെഷ്യലൈസ്​ഡ്​ തസ്​തികകളിലെ വിസകൾക്ക്​ 601...
theft
ആലപ്പുഴ:ആലപ്പുഴയില്‍ ഒരു മധ്യവയസ്കയുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്താണ് സംഭവം.ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്തെ പുളിക്കൻ വളവിലെ കടയിലെ ചേച്ചി യുടെ മാല പൊട്ടിക്കുന്ന ഇവരെ തിരിച്ചറിയുന്നത് വരെ ഷെയർ ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് വാട്സ് ആപ്പിലടക്കം സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.പട്ടാപ്പകലാണ് സംഭവം. രണ്ട് ചെറുപ്പക്കാര്‍ കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനെയെത്തി മാല മോഷ്ടിക്കുകയായിരുന്നു. ഡ്യൂക്ക് ബെെക്കിലാണ് ഈ ചെറുപ്പക്കാര്‍ കടയില്‍ സാധനം...
മുംബൈ:അഭിനയത്തിൽ സവിശേഷ പാടവംകൊണ്ട്​ ശ്രദ്ധേയയായ ബോളിവുഡ്​ നടി താപ്​സീ പന്നു ഇപ്പോൾ ക്രിക്കറ്റ്​ കളിക്കാൻ പഠിക്കുന്ന തിരക്കിലാണ്​. വെറുമൊരു ഹോബിയായല്ല താപ്​സീ ക്രീസിലിറങ്ങുന്നതെന്ന്​ മാത്രം. ബാറ്റും ബോളുമായി അവർ മല്ലിടുന്നത്​ ഒരു സിനിമയുടെ പുർണതക്കുവേണ്ടിയാണ്​. ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്‍റെ ജീവിത കഥ സിനിമയാക്കി മാറ്റുന്ന 'സബാഷ്​ മിത്തു'വിലെ ടൈറ്റിൽ റോൾ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ്​ ഈ മുന്നൊരുക്കം.പ്രശസ്​ത ​കോച്ച്​ നൂഷിൻ അൽ ഖദീറിനൊപ്പമാണ്​ താപ്​സീ...
pulleppadi murder
കൊച്ചി:കൊച്ചി പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം  കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വര്‍ണ മോഷണക്കേസിലെ പ്രതി ഫോര്‍ട്ട് കൊച്ചി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്.സ്വര്‍ണ മോഷണ കേസിലെ കൂട്ടുപ്രതികളായ നാലുപേര്‍ ചേര്‍ന്ന് ജോബിയെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.ജോബിയെ സുഹൃത്തുയ ഡിനോയ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനായാണ് കൊലപാതകം നടത്തി മൃതദേഹം കത്തിച്ചത്. വിരലടയാളം തെളിവായി വരാതിരിക്കുകയായിരുന്നു ലക്ഷ്യം. ഇന്നലെയായിരുന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഇക്കഴിഞ്ഞ...
റോജിന്‍
ആലപ്പുഴ:മുത്തശ്ശിയുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായ റോജിന്‍ എന്ന മിടുക്കനെ തേടിയെത്തിയത് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരമാണ്. റോജിന്‍റെ പിടിവാശിയാണ് മുത്തശ്ശിക്ക് തുണയായത്.2019 ലായിരുന്നു സംഭവം. പുന്നപ്ര പൂക്കൈതയാറ്റിൽ വച്ച് വഞ്ചി അപകടത്തില്‍പ്പെട്ടപ്പോള്‍ റോജിന്‍ രക്ഷകനാവുകയായിരുന്നു.ഭർത്താവിന്റെ കുഴിമാടത്തിൽ പ്രാർഥിക്കാനായി മറിയാമ്മ പള്ളിയിലേക്ക് ഒറ്റയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍, വാശി പിടിച്ച് റോജിന്‍ മുത്തശ്ശിക്കൊപ്പം പോയി.പള്ളിയിലേക്ക് വഞ്ചിയില്‍ പോകുമ്പോള്‍ പുന്നപ്ര പൂക്കൈതയാറ്റിൽ വച്ച് വഞ്ചി മറിഞ്ഞു. തുഴയും നഷ്ടപ്പെട്ടു. തുഴച്ചിലും നീന്തലുമെല്ലാം അറിയാമെങ്കിലും...
കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു
ആലപ്പുഴ:അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റർ ബൈപ്പാസിൽ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. മേല്‍പ്പാലംമാത്രം 3.2 കിലോമീറ്ററാണ്. വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്ര ചെയ്യാം. കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയുമാണ്...
ആലപ്പുഴ:കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നതടക്കം സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ - വികസന പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ദില്ലിക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.അടുത്ത തവണ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിൽ എത്തുമ്പോൾ കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ നമുക്ക് ചർച്ച ചെയ്യാം. സംസ്ഥാനത്തെ കേന്ദ്രസ‍ർക്കാ‍ർ സഹായത്തോടെ നവീകരിക്കുകയും...
വാഷിങ്​ടൺ:ഭരണത്തിലേറെ ആദ്യ ആഴ്​ചയിൽ തന്നെ ജനപിന്തുണയിൽ ട്രംപി​നെ കടന്ന്​ യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡ​ൻ. മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരത്തിലിരുന്ന നാല്​ വർഷങ്ങളിൽ ഏതുസമയത്തും നേടിയതിനെക്കാൾ ഉയർന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡ​ൻറെ കണക്കുകൾ സൂചിപ്പിക്കുന്നത്​. മോൻമൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സർവേയിൽ 54 ശതമാനം അമേരിക്കക്കാരും ബൈഡ​ൻറെ ഭരണത്തുടക്കത്തിൽ സംതൃപ്​തരാണ്​. 30 ശതമാനമാണ്​ എതിർപ്പ്​ പ്രകടിപ്പിച്ചത്​.
ശ്രീധരൻ കാണി, ജീവിതത്തിൽ മാത്രമല്ല സിനിമയിലും നായകൻ
തിരുവനന്തപുരം: ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായി എങ്കിലും ചങ്കുറപ്പോടെ ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീധരന്‍ കാണി സിനിമയില്‍ നായകനായി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ട്രൈബൽ സെറ്റിൽമെന്‍റിലിലാണ് ശ്രീധരന്‍റെ സ്വദേശം. അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഒരിലത്തണലിൽ എന്ന ചിത്രത്തിലാണ് ശ്രീധരന്‍ മുഖ്യകഥാപാത്രമാകുന്നത്. കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനായാണ് ചിത്രത്തിൽ ശ്രീധരൻ എത്തുന്നത്. മനക്കരുത്താൽ കൃഷി ചെയ്ത് ജീവിക്കുന്ന അച്യുതന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് " ഒരിലത്തണലിൽ" എന്ന സിനിമയുടെ പ്രമേയം.ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടിട്ടും കൃഷിയിലൂടെ ജീവിതം...