25 C
Kochi
Wednesday, December 1, 2021

Daily Archives: 28th January 2021

ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റും കേരള മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് ഗീത പറഞ്ഞത്.ഇന്ത്യയ്ക്ക് സമഗ്രമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള മേഖലകളിലൊന്നാണ് കാര്‍ഷിക മേഖലയെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് സാമൂഹിക സുരക്ഷ നല്‍കാനും കേന്ദ്രം ശ്രമിക്കണമെന്നും ഗീത കൂട്ടിച്ചേര്‍ത്തു
ദല്‍ഹി:വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിയു. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ജെ ഡി യു നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. 2022ലെ യു പി തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ജെ ഡി യു തീരുമാനം. പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി കെ സി ത്യാഗി എന്‍ഡിടിവിയോട് പറഞ്ഞു.
തിരുവനന്തപുരം:കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. ക്ഷേത്ര പരിസരത്തുമാത്രമാകും പൊങ്കാല. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കും. പൊതുനിരത്തിലോ പൊതുസ്ഥലത്തോ പൊങ്കാലയിടാന്‍ അനുമതി നല്‍കില്ല. വീടുകളില്‍ പൊങ്കാലയിടാം. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകള്‍ ഇല്ല
ദില്ലി:കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ  കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി. അതിനിടെ കർഷക പ്രതിഷേധത്തിനിടെ ദേശീയ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാർ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും   ജാവദേക്കർ പ്രതികരിച്ചു. അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും...
വാഷിങ്ടൻ:  എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുൻ സർക്കാരിന്റെ നടപടി പിൻവലിച്ച് ജോ ബൈ‍ഡൻ ഭരണകൂടം. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്‌ ആശ്വാസം പകരുന്ന നടപടിയാണിത്.എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതിയിൽ കടുത്ത നിലപാട് സ്വീകരിക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ശക്തമായ എതിർപ്പ് അറിയിച്ച് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തിയിരുന്നു.
ദുബൈ:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഈ പുതിയ നിബന്ധനകള്‍ വരുന്ന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദുബൈയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി മുതല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമായിരിക്കും. ഏത് സ്ഥലത്ത് നിന്ന് വരുന്നവര്‍ക്കും ഇത് ബാധകമാണ്.ദുബൈയിലെ താമസക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ദുബൈയിലേക്കുള്ള...