24 C
Kochi
Saturday, November 27, 2021

Daily Archives: 28th January 2021

ന്യൂദല്‍ഹി:അടുത്ത വര്‍ഷം ആറ് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആം ആദ്മി മത്സരിക്കുക.ഒന്‍പതാമത് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര യാത്രക്ക് പുതിയ പ്രോട്ടോകോളുമായി ദുബൈ. ദുബൈയിലേക്ക് വരുന്നവർക്കും പോകുന്നവർക്കും കൊവിഡ് പരിശോധന വേണം. പിസിആർ ഫലത്തിന്റെ കാലാവധി 72 മണിക്കൂറായി കുറച്ചു. പുതിയ ചട്ടങ്ങൾ ഈമാസം 31 മുതൽ നിലവിൽ വരും .
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. കേരളവും, കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്ലക്സ് വയ്ക്കാന്‍ പറ്റണമെന്നും പൊതുമരാമത്ത് മന്ത്രി കോൺഗ്രസിനെ ഉന്നമിട്ട് പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെ വിമർശനം. ചടങ്ങിലേക്ക് എം പി കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
ഭോപ്പാൽ:മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും സഹായി നളിൻ യാദവിനും മൂന്നാമതും ജാമ്യം നിഷേധിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇന്ന് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജനുവരി രണ്ടിനാണ് ഇവർ അറസ്റ്റിലായത്. കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജസ്റ്റിസ് രോഹിത് ആര്യ വ്യക്തമാക്കി. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാൽ കേസിന്റെ മെറിറ്റിൽ പ്രതികരിക്കുന്നില്ല. എന്നാൽ ശേഖരിക്കപ്പെട്ട തെളിവുകൾ പ്രകാരം പ്രഥമദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തിട്ടുണ്ട്. ഇവർ നടത്തിയ പബ്ലിക്...
കൊല്‍ക്കത്ത:നുഴഞ്ഞുകയറ്റക്കാരനായ ദീപ് സിദ്ദുവിനെ ഉപയോഗിച്ച് കര്‍ഷകരുടെ പോരാട്ടം ഇല്ലാതാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ഭൂരിപക്ഷത്തിന്റേതു മാത്രമായ ഒരു സര്‍ക്കാരും വളഞ്ഞുകൂപ്പുകുത്തിയ നീതിന്യായ കോടതിയും പാദസേവ ചെയ്യുന്ന മാധ്യമങ്ങളും വ്യാജ വിവരങ്ങള്‍ സൃഷ്ടിക്കുകയും, പിന്തുണയ്ക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും മഹുവ പറഞ്ഞു.
രാജ്യത്തെ കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലായിട്ടില്ലെന്ന് വയനാട് എം പിയും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലാക്കിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരും തെരുവിലിറങ്ങുമെന്നും വയനാട് നടന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് വേണ്ടി കർഷകരെ കൊള്ളയടിക്കാൻ പ്രധാനമന്ത്രി മോദി കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു.
ഐ സി സി ഏകദിന റാങ്കിങിലെ മികവ് നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. ഐ സി സി യുടെ പുതിയ റാങ്കിങ് പ്രകാരം ഒന്നും രണ്ടും സ്ഥാനങ്ങളാണ് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും. ആസ്‌ട്രേലിയക്കെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് കോഹ്‌ലിക്ക് തുണയായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കോഹ്ലി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.പരിക്ക് മൂലം രോഹിത് ശര്‍മ്മക്ക് പരമ്പര നഷ്ടമായിരുന്നു....
വയനാട്:ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കെസി വേണുഗോപാൽ എംപി. ബൈപ്പാസ് ഇങ്ങനെയാകാൻ മുഴുവൻ ശ്രമവും താൻ എംപി ആയിരുന്നപ്പോഴാണ് നടത്തിയത്. അതുകൊണ്ട് തന്നെ അതിന്റെ നേട്ടം കൊയ്യാമെന്ന് ഇടതുമുന്നണി കരുതേണ്ട. തറക്കല്ലിട്ടപ്പോൾ പങ്കെടുക്കുക പോലും ചെയ്യാത്തവരാണ് ഇപ്പോൾ ഉദ്ഘാടനത്തിന് നേത്യത്വം കൊടുക്കുന്നത് ബൈപ്പാസ് ഉദ്ഘാടനത്തിന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.തന്‍റെ സ്വപ്നം പ്രാവർത്തികമായതിൽ സന്തോഷിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കൊച്ചി:കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമര്‍പ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. ഇക്കാര്യം കോടതി അനുവദിച്ചു.അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കഅറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറ്റപത്രം അപൂര്‍ണമാണെന്നും നിലനില്‍ക്കു ല്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി...
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്
സാൻ ഫ്രാൻസിസ്‌കോ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്.  ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിയാണിത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് ഉപയോക്താക്കൾക്കുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുടെ ശുപാർശകൾ താൽക്കാലികമായി നിർത്തുകയാണെന്ന് സോഷ്യൽ മീഡിയ കമ്പനി ഒക്ടോബറിൽ അറിയിച്ചു. ഇത് ശാശ്വതമാക്കുമെന്നും ആഗോളതലത്തിൽ നയം വിപുലീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.https://youtu.be/qZNT9Yl6Le8