ശ്രീധരൻ കാണി, ജീവിതത്തിൽ മാത്രമല്ല സിനിമയിലും നായകൻ

ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായെങ്കിലും ചങ്കുറപ്പുകൊണ്ടുമാത്രം ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീധരന്‍ കാണി സിനിമയില്‍ നായകനായി. അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഒരിലത്തണലിൽ എന്ന ചിത്രത്തിലാണ് ശ്രീധരന്‍ മുഖ്യകഥാപാത്രമാകുന്നത്.

0
148
Reading Time: < 1 minute
തിരുവനന്തപുരം:

ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായി എങ്കിലും ചങ്കുറപ്പോടെ ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീധരന്‍ കാണി സിനിമയില്‍ നായകനായി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ട്രൈബൽ സെറ്റിൽമെന്‍റിലിലാണ് ശ്രീധരന്‍റെ സ്വദേശം

അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഒരിലത്തണലിൽ എന്ന ചിത്രത്തിലാണ് ശ്രീധരന്‍ മുഖ്യകഥാപാത്രമാകുന്നത്. കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനായാണ് ചിത്രത്തിൽ ശ്രീധരൻ എത്തുന്നത്. മനക്കരുത്താൽ കൃഷി ചെയ്ത് ജീവിക്കുന്ന അച്യുതന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ” ഒരിലത്തണലിൽ” എന്ന സിനിമയുടെ പ്രമേയം.

ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടിട്ടും കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ ശ്രീധരന് സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം തേടിയെത്തിയിരുന്നു. ചിത്രം വൈകാതെ പ്രേക്ഷരിലെത്തും.  

 

Advertisement