വീട് നിർമിക്കാൻ വിദ്യാര്‍ത്ഥിക്ക് അഞ്ച് സെന്‍റ് സ്ഥലം നല്‍കി കായംകുളം സ്റ്റേഷനിലെ എഎസ്ഐ

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് രാഹുലിന് കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസ് ആണ് തന്‍റെ വീടിനോട് ചേര്‍ന്നുള്ള അഞ്ച് സെന്‍റ് സ്ഥലം നല്‍കിയത്. വർഷങ്ങളായി വാടകവീടുകളിൽ ആണ് രാഹുല്‍ താമസിക്കുന്നത്. 

0
119
Reading Time: < 1 minute

കായംകുളം:

സ്റ്റുഡന്റ് പൊലീസ് കെ‍ഡറ്റ് രാഹുലിന് ഇനി സ്വന്തം വീടെന്ന സ്വപ്നം  പൂവണിയും. കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസ് ആണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ രാഹുലിന് വീട് വെയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.

തന്റെ വീടിനോടു ചേർന്നുള്ള 5 സെന്റ് സ്ഥലമാണ് പ്ലസ് ടു വിദ്യാർഥിക്കും കുടുംബത്തിനും വീട് വയ്ക്കാൻ അദ്ദേഹം നല്‍കിയത്.

29ന് വൈകിട്ട് 5ന് കായംകുളത്ത് യു പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ രേഖകൾ കൈമാറും .സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

കായംകുളം ബോയ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് സ്റ്റു‍ഡന്റ് പൊലീസ് കേഡറ്റായ രാഹുൽ.

വർഷങ്ങളായി വാടകവീടുകളിൽ താമസിക്കുന്ന രാഹുലിന്റെ കുടുംബം സ്ഥലം ലഭിക്കാനായി ജില്ലാ ഭരണകൂടത്തെയും ജില്ലാ പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. ഇതറിഞ്ഞ ഹാരിസ്, ഭരണിക്കാവ് ഇലിപ്പക്കുളത്തെ തന്റെ വീടിനോട് ചേർന്നുള്ള സ്ഥലം നൽകാമെന്ന്  അറിയിക്കുകയായിരുന്നു.

Advertisement