Fri. Apr 26th, 2024
അബുദാബി:

എല്ലാ വർഷവും കൊവിഡ് 19 വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോഫരീദ അൽ ഹൊസാനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് സംഘടുപ്പിച്ച വെർച്വൽ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

അടുത്തിടെയായി കൊവിഡിന്റെ വകഭേദം ഉണ്ടായിട്ടുണ്ട്. ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവർഷം വാക്സീൻ നിർബന്ധമായിത്തീർന്നേക്കാമെന്ന് അവർ വ്യക്തമാക്കി. 16 വയസുള്ളവർക്ക് നൽകുന്ന ചില വാക്സീനുകൾ ഭാവിയിൽ കുട്ടികൾക്ക് നൽകാമോ എന്നുള്ള വൈദ്യ പരീക്ഷണത്തിലാണ്.

By Divya