Thu. Apr 25th, 2024
സൗദി:

കൊവിഡ് പ്രതിസന്ധി തുടരുമെങ്കിലും നടപ്പുവർഷം സമ്പദ് ഘടനയിൽ കാര്യമായ ഉണർവുണ്ടാകുമെന്ന് ഐഎംഎഫ് വിലയിരുത്തൽ. വാക്സിൻ വിതരണവും ഉൽപാദന രംഗത്തെ ഉണർവും സമ്പദ് ഘടനക്ക് പുതുജീവൻ പകരുമെന്ന് ഐഎംഎഫ് പ്രമുഖ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞു. ഗൾഫിന്‍റേത് ഉൾപ്പെടെ വിവിധ ലോക സമ്പദ് ഘടനകളിൽ അടുത്ത വർഷം കൂടുതൽ മുന്നേറ്റം ഉണ്ടാകുമെന്നാണ് ഐഎംഎഫ് സാമ്പത്തികാവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗൾഫ് സമ്പദ് ഘടനയിൽ നടപ്പുവർഷം 3.2 ശതമാനത്തിന്‍റെ വർധന ഉണ്ടാകുമെന്നാണ് ഐഎംഎഫ് കണക്കുകൂട്ടൽ. എണ്ണവില ഇരുപത് ശതമാനം വരെ വർധിക്കും. എണ്ണയിതര രംഗത്തും ഉണർവുണ്ടാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 3.9 ശതമാനം തകർച്ച നേരിട്ട സൗദി സമ്പദ്ഘടന 2021ൽ 2.6 ശതമാനം വളർച്ച കൈവരിക്കും

By Divya