Wed. Apr 24th, 2024
ന്യൂഡൽഹി:

ഡൽഹിയിലെ ചെ​ങ്കോട്ടയിൽനിന്ന്​ ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചു. ചെ​ങ്കോട്ടയിൽ 15ഓളം കാക്കക​ളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു. റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടക്കാനിരി​ക്കെയാണ്​ രോഗം സ്​ഥിരീകരിച്ചത്​.

​ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിൽ അയച്ചാണ്​ സാമ്പിളുകൾ പരിശോധിച്ചത്​. റിപ്പബ്ലിക്​ ദിന പരേഡ്​ നടക്കാനിരിക്കുന്ന ജനുവരി 26 വരെ ​െച​ങ്കോട്ട അടച്ചിടുമെന്ന്​ അധികൃതർ അറിയിച്ചു. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽനിന്ന്​ സഞ്ചാരികളെ രക്ഷിക്കുന്നതിന്​ വേണ്ടിയാണ്​ നടപടിയെന്നും അധികൃതർ പറഞ്ഞു.

By Divya