25 C
Kochi
Friday, July 30, 2021

Daily Archives: 18th January 2021

Sister Abhaya Murder: Kerala Catholic Priest, Nun Get Life Imprisonment
തിരുവനന്തപുരം:അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി വിധിക്കെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.  അടയ്ക്കാ രാജുവിന്‍റെ മൊഴി വിശ്വസനീയമല്ല. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം.28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്....
ന്യൂദൽഹി:ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ്ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട് എന്നാണ് സാറ്റ്ലൈറ്റ് ഇമേജ് വ്യക്തമാക്കുന്നത്.സാരി ചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ​​ഗ്രാമം സുബാൻസിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മിൽ ഏറെക്കാലമായി...
യു. എ. ഇ:പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്ന ഇന്ത്യ സെന്‍റർ ഫോർ മൈഗ്രേഷന്‍റെ ഗവേണിങ് കൗൺസിൽ വിദഗ്ധ സമിതി അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയെ നിയമിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും യൂസഫലിക്ക് ലഭിച്ചു.വിദേശത്ത് തൊഴിൽ അന്വേഷകരായി പോകുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ സി...
Kerala Xmas New Year Bumper lottery winner Rajan is still a tapping worker
 കണ്ണൂർ:ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയിട്ടും തന്റെ തൊഴിൽ മറക്കാതെ കണ്ണൂർ സ്വദേശി രാജൻ. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജനാണ് വന്നവഴി മറക്കാതെ ഇപ്പോഴും തന്റെ ടാപ്പിങ് ജോലി തുടരുന്നത്.ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുന്ന തിരക്കിലാണ് ഇപ്പോൾ രാജൻ.'ബമ്പർ സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞ പിറ്റേ...
സ്വപ്നം പൂവണിഞ്ഞു പക്ഷെ..
കൊച്ചി: വൈറ്റില കുണ്ടന്നൂർ മേൽപാലങ്ങൾ ജനുവരി 9ന് നാടിന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തുറന്നു നൽകി. സർക്കാരിന് ഏറെ അഭിമാനകരമായ ഒരു നേട്ടമായിരുന്നു രണ്ട് മേല്പാലങ്ങളും. പാലം തുറന്നു കൊടുത്തതോടെ അരൂർ നിന്നും ഇടപ്പള്ളി പോകുന്ന വാഹനങ്ങൾക്കും വരുന്ന വാഹനങ്ങൾക്കും യാത്ര സുഖകരമായി. പാലത്തിന്റെ താഴെയുള്ള പാസ്സേജ് തുറന്നതോടെ ചുറ്റിവരുന്ന വാഹനങ്ങൾക് ആശ്വാസമായി. തൃപ്പൂണിത്തുറ ഭാഗത്തു നിന്നും സഹോദരൻ അയ്യപ്പൻ റോഡിലേയ്ക് കയറാനും എൻ എച്  ലേക് കയറാനും...
ന്യൂഡൽഹി:ഉമ്മൻചാണ്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനായേക്കും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. യു ഡി എഫ് ഘടകക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുക.
റിയാദ്:ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ പ്രദേശങ്ങളിലും കടുത്ത മൂടൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ -4 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ വിവരങ്ങൾ പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർഥിച്ചു.  മുതൽ അടുത്ത ശനിയാഴ്ച...
Child attack in Ernakulam
കൊച്ചികൊച്ചി തൈക്കൂടത്ത് എട്ടുവയസ്സുകാരനോട് സഹോദരീഭര്‍ത്താവിന്‍റെ ക്രൂരത. മൂന്നാം ക്ലാസ്സുകാരന്‍റെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിനാണ് ക്രൂരത.അങ്കമാലി സ്വദേശിയായ പ്രിൻസ് എന്നയാളെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു. കുട്ടിയുടെ സഹോദരീഭർത്താവാണ്  പ്രിൻസ്.കഴിഞ്ഞ ദിവസം നാട്ടുകാരാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ഏതാണ്ട് ഒരു മാസമായി ഇയാള്‍ കുട്ടിയെ...
POCSO case registered against CWC chairman
പാണ്ടിക്കാട് (മലപ്പുറം):പോക്സോ കേസിൽ ഇരയായ പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ 2016 മുതൽ 2020 നവംബർ വരെ 32 കേസുകളാണ് പാണ്ടിക്കാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 20ഒാളം പേരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി പാണ്ടിക്കാട് പൊലീസ് പറഞ്ഞു.2016ൽ 13 വയസുള്ളപ്പോഴാണ് പീഡനത്തിന് ഇരയായ സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 2016ലും 2017ലും...
ദില്ലി:റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം (MoRTH) അടുത്ത സാമ്പത്തിക വർഷത്തിൽ (FY22) 1.4 ട്രില്യൺ രൂപ ബജറ്റിലൂടെ വകയിരുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 40 ശതമാനം കൂടിയ തുകയാണിത്. രാജ്യത്ത് ദേശീയപാത നിർമാണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുളളതാണ് ആവശ്യം. 91,823 കോടി രൂപയാണ് മന്ത്രാലയത്തിന് കഴിഞ്ഞ സമ്പത്തിക വർഷം ബജറ്റ് വിഹിതമായി അനുവദിച്ചത്, പിന്നീട് ഇത് 1.02 ട്രില്യൺ രൂപയായി ആയി പരിഷ്കരിച്ചു. നാഷണൽ ഹൈവേ അതോറിറ്റി...