25 C
Kochi
Wednesday, September 22, 2021

Daily Archives: 14th January 2021

ദില്ലി: കൊവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷൻ കേന്ദ്രത്തിൽ ഒരു വാക്സീൻ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. കൊവാക്സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്സീൻ തന്നെ കുത്തിവെക്കണം. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബീജിങ്:ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും അതിന്റെ വിശ്വാസ്യത നശിപ്പിച്ചുവെന്ന് ചൈന പറഞ്ഞു.ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി:സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ഓപ്പണര്‍ മുഹമ്മദ് അസഹ്‌റുദ്ദീന് പരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസഹ്‌റുദ്ദീന് ഒരു റണ്‍സിന് ആയിരം രൂപവെച്ച് നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. 137 റണ്‍സെടുത്ത അസഹ്‌റുദ്ദീന് ഇതോടെ 1,37,000 രൂപ ലഭിക്കും.
റി​യാ​ദ്​:സൗ​ദി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ വ​രു​​ത്തു​ന്നു. വി​ദേ​ശി​യോ സ്വ​ദേ​ശി​യോ ആ​യ ജീ​വ​ന​ക്കാ​രെ ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ത്ത് നി​യ​മി​ച്ചാ​ൽ ര​ണ്ടു​ല​ക്ഷം റി​യാ​ൽ പി​ഴ ചു​മ​ത്തും. രാ​ജ്യ​ത്ത്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് നി​യ​മാ​നു​സൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ക​ണം. ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. പ​രി​ഷ്ക​രി​ക്കു​ന്ന തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഇ​ത്ത​രം രീ​തി​ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​ല​ക്ഷം റി​യാ​ൽ വ​രെ​യാ​ണ് പി​ഴ. ഇ​തി​നാ​യി തൊ​ഴി​ൽ നി​യ​മ​ത്തി​ലെ 231ാം അ​നു​ച്ഛേ​ദ​ത്തി​ൽ മാ​റ്റം വ​രു​ത്തും. തൊ​ഴി​ലാ​ളി​യെ...
തിരുവനന്തപുരം:നെയ്യാറ്റിന്‍കര ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമി പോക്കുവരവ് ചെയ്തതില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നത് പോലെ കാണാം. ഇപ്പോള്‍ ഒന്നും പറയാനാകില്ല,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
Can't Cut Trees In Name Of Lord Krishna say SC to UP government
ന്യൂഡൽഹി ∙വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി സായുധ സേനകൾക്കു ബാധകമാക്കരുതെന്ന കേന്ദ്ര സർക്കാർ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497–ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് 2018 സെപ്റ്റംബർ 27നാണ് സുപ്രീം കോടതി വിധിച്ചത്....
ബെംഗളൂരു:ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമാതാക്കളായ ടെസ്‌ല ഒരു ഇന്ത്യൻ സബ്‌സിഡിയറി ആരംഭിച്ചു, ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാനുഫാക്ചറിംഗ് പ്ലാന്റും ആർ ആൻഡ് ഡി യൂണിറ്റും സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നു.ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള യൂണിറ്റ് ജനുവരി എട്ടിന് ബെംഗളൂരുവിൽ ആരംഭിച്ച് വൈഭവ് തനേജ, വെങ്കട്ടരംഗം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻസ്റ്റെയ്ൻ എന്നിവരെ ഡയറക്ടർമാരായി നിയമിച്ചതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
Thomas Isaac
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. കൊവിഡ് പ്രതിസന്ധിയിൽ ആശ്വാസനടപടികൾ തുടരുമെന്ന സൂചന ഇടത് സർക്കാർ നൽകുമ്പോഴും ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് ഖജനാവ് കൂപ്പു കുത്തുന്നത്. തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് അവസാന ബജറ്റിൽ സാധ്യതയേറുന്നത്. ജനങ്ങൾക്ക് നേരിട്ട് ആശ്വാസം, എന്നാൽ മറുവശം ഭീമമായ കടബാധ്യത. ഇതാണ് നിലവിൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക യാഥാർത്ഥ്യം. എൽഡിഎഫ് സർക്കാർ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളർച്ച മൈനസ് 3 ശതമാനം പിന്നിട്ടു. ധനകമ്മി...
മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ്...