25 C
Kochi
Wednesday, June 16, 2021

Daily Archives: 14th January 2021

മുംബൈ:വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15.5 ഓവറില്‍ കേരളം മറികടന്നു. പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും അടിച്ചോടിച്ച് സെഞ്ചുറി നേടിയ കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം വിജയം പേരുലെഴുതിയത്....
ജിദ്ദ: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന​തിനെതിരെ പൗരന്മാർക്ക്​ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, േവ്യാമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ്​ പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തി​െൻറ മുന്നോടിയായാണ്​ ഇൗ മുന്നറിയിപ്പ്​​. ലിബിയ, സിറിയ, ലബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്​ഗാനിസ്​ഥാൻ, വെനിസ്വേല, ബെലാറസ്​ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക്​ മുമ്പ്​​ ബന്ധപ്പെട്ട വകുപ്പിൽ...
തിരുവനന്തപുരം:ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഇന്നു മുതല്‍. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന്‍ സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കോവിഷീല്‍ഡ് വാക്സീന്‍ ഇന്ന് ജില്ലകളിലേയ്ക്ക് എത്തിക്കും. തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, കൊച്ചിയില്‍ നിന്ന് ഇടുക്കി , കോട്ടയം , പാലക്കാട്, തൃശൂര്‍, കോഴിക്കോട് നിന്ന്  കണ്ണൂര്‍ ,  കാസര്‍കോട് , മലപ്പുറം ,...
മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പ്രദേശങ്ങളില്‍ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്. മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത പരാജയമേറ്റ പ്രദേശത്തെ ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.ജില്ലയിലെ മൂന്ന് പ്രാദേശിക കമ്മിറ്റികള്‍ ലീഗ് പിരിച്ചു വിട്ടു. നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയും ആലങ്കോട് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റികളുമാണ് പിരിച്ച് വിട്ടത്.അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ കോഴിക്കോട് ജില്ലയിലും സമാനമായ രീതിയില്‍ ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ...
പട്‌ന:ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപിയിലെ ചില നേതാക്കളും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള നിതീഷിനെതിരെ ആരോപണം ഉന്നയിച്ചു. പട്നയിൽ മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് രൂപേഷ് കുമാര്‍ സിങ് (44) കഴിഞ്ഞ ദിവസം വൈകിട്ട് വെടിയേറ്റു മരിച്ചത്. സ്വന്തം വീടിന്റെ പുറത്ത് ഗെയ്റ്റ് തുറക്കുന്നതും കാത്ത് വാഹനത്തിലിരുന്ന രൂപേഷിനെ...
അമേരിക്ക:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ്. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ, രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്. ജനുവരി ആറിന് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ അക്രമം അഴിച്ചുവിടാന്‍ കലാപകാരികളെ പ്രേരിപ്പിച്ചുവെന്ന കണ്ടെത്തലാണ് രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ് എന്ന...
young man killed
കണ്ണൂർ:കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി. രാജേഷിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി രാജേഷിനെ കണ്ടു. ആരാണ് വെട്ടിയതെന്ന് രാജേഷിനുമറിയില്ല. കഴിഞ്ഞയിടയ്ക്കൊന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സംഘർഷം ഇവിടെയുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ...