26.2 C
Kochi
Thursday, September 23, 2021

Daily Archives: 14th January 2021

തിരുവനന്തപുരം:കൊവിഡ് വാക്സീൻ വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സീൻ വിതരണം വിജയകരമായി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കുന്നതിൽ ആശങ്ക വേണ്ട. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണെങ്കിൽ പേടിക്കേണ്ടതില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വാക്സിൻ വരുന്നതോടെ കൂടുതൽ പേരെ സുരക്ഷിതരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
മസ്‌കറ്റ്:ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ വിദേശികളുടെ വിസാ സംബന്ധിച്ച കാര്യങ്ങളില്‍ ഒമാന്‍ നിരവധി ഇളവുകള്‍ നല്‍കിയിരുന്നു. നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിദേശത്ത് നിന്ന് വിസ പുതുക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വ്യോമഗതാഗതം പുനരാരംഭിച്ചതോടെ ഈ ഇളവുകള്‍ നീക്കി.
video
ഡെൽഹിയിൽ പ്രവര്‍ത്തിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 100 ദിവസത്തിലധികമായി ഉത്തർപ്രദേശിലെ മഥുര ജയിലിലാണ്. 2020 ഒക്ടോബർ 5ന് ഡെൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലെ ഹഥ്റാസിലേക്ക് പോകുമ്പോഴാണ് കാപ്പനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.ഹഥ്റസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനാണ് കാപ്പൻ പോയത്. രാജ്യദ്രോഹം, സമുദായ സ്പർധ സൃഷ്ടിക്കൽ  മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. പിന്നീട് യുഎപിഎ കൂടി ചുമത്തിയാണ്...
കോഴിക്കോട്:വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത് നിന്ന് മാറണമെന്ന് പാര്‍ട്ടി ഉന്നതാധികാരസമിതിയില്‍ ധാരണയായതായാണ് സൂചന.കെഎം ഷാജി, കമറുദ്ദീന്‍, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ നിലവില്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ്. ടികെ അഹമ്മദ് കബീര്‍, പികെ അബ്ദുറബ്ബ്, അഡ്വ. ഉമ്മര്‍, സി മമ്മൂട്ടി, കെഎന്‍എ ഖാദര്‍ എന്നിവര്‍ തുടര്‍ച്ചയായി മത്സരിക്കുകയാണ്. ഇവരെ...
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പിടി തോമസ് ആരോപിച്ചു. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിന്റെ അടിവേരുകൾ കണ്ടെത്തണമെന്നാണ് സർക്കാർ നിലപാടെന്നും എടുത്തത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി ഓ‌ർമ്മിപ്പിച്ചു. സിഎം രവീന്ദ്രനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികലമായ...
ദില്ലി:കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദി ത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനി കൾ തന്നെ നൽകണം. വാക്സീനുകൾ സ്വീകരിക്കുന്നവരിൽ പാർശ്വഫലം ഉണ്ടായാൽ കേന്ദ്രസർക്കാരും ഉത്തരവാദിത്തം പ ങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. കൊവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷൻ കേന്ദ്രത്തിൽ ഒരു വാക്സീൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർ ദ്ദേശിച്ചു. കൊവാക്സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക്...
ദു​ബൈ:സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ന്ന രാ​ജ്യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ അ​റി​യി​പ്പ്.​​ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് വീ​ടു​ക​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ സ​ജ്ജ​മാ​ണെ​ന്നുംസം​ഘം താ​മ​സ​ക്കാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും അ​ബൂ​ദ​ബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി (സേ​ഹ) ഉ​ന്ന​ത ഉ​ദ്യോ​ഗ​സൻ വ്യ​ക്ത​മാ​ക്കി.
തിരുവനന്തപുരം:ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ വികാസ് കൈമാറുന്നു. സ്ഥലം മുപ്പതുവര്‍ഷത്തെ പാട്ടത്തിനെടുത്ത് ആസ്ഥാനമന്ദിരവും നൂറ് കോടിയുടെ വാണിജ്യസമുച്ചയവും നിര്‍മിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. സ്വന്തം സ്ഥലത്ത് കെടിഡിഎഫ് സി നിര്‍മിച്ച നാല് ബസ് ടെര്‍മിനലുകളും ബാധ്യതയാണെന്നിരിക്കെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പാട്ടക്കരാര്‍. നിയമസഭ മന്ദിരത്തിന് സമീപത്താണ് മൂന്നരേക്കറോളം വരുന്ന വികാസ് ഭവന്‍ ഡിപ്പോ. ഇവിടെ നൂറുകോടി രൂപ മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. ഫുഡ് കോര്‍ട്ട്, സിനിമ തീയേറ്റര്‍, ലേഡീസ്...
Central government to bring us covid vaccine to indian market
ദുബായ്: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്സിൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ 20 മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
പത്തനംതിട്ട:   ശബരിമലയിൽ ഇന്ന് മകരവിളക്ക്. മകരസംക്രമ പൂജ ചടങ്ങുകൾ തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന തീർത്ഥാടകരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും എല്ലാവിധ ആചാരനുഷ്ഠാനങ്ങളോടും കൂടിയാണ് മകരവിളക്ക് മഹോത്സവം നടത്തുന്നത്.