Fri. Apr 26th, 2024
കൊച്ചി:

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ഓപ്പണര്‍ മുഹമ്മദ് അസഹ്‌റുദ്ദീന് പരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസഹ്‌റുദ്ദീന് ഒരു റണ്‍സിന് ആയിരം രൂപവെച്ച് നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.
137 റണ്‍സെടുത്ത അസഹ്‌റുദ്ദീന് ഇതോടെ 1,37,000 രൂപ ലഭിക്കും.

By Divya