Thu. Apr 25th, 2024
ദില്ലി:

കൊവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷൻ കേന്ദ്രത്തിൽ ഒരു വാക്സീൻ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. കൊവാക്സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്സീൻ തന്നെ കുത്തിവെക്കണം. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Divya