25 C
Kochi
Sunday, July 25, 2021

Daily Archives: 17th September 2020

കൊച്ചി:മന്ത്രി കെടി ജലീലിന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.  സംസ്ഥാനത്ത് പരക്കെ യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കെ എസ് യുവും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലാത്തിച്ചാർജ് പ്രയോഗിച്ചു. പാലക്കാട് ലാത്തിച്ചാർജിനിടെ വിടി ബൽറാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിടി ബൽറാം എംഎല്‍എയെ പൊലീസ് വളഞ്ഞിട്ടടിച്ചു.കൊല്ലത്ത് കെഎസ് യു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ...
കൊച്ചി:തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കൂടുതൽ പ്രതികൾക്ക് ജാമ്യം. പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ് ജാമ്യം നൽകിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാല് പ്രതികളാണിവർ. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്നലെ കേസിലെ മുഖ്യപ്രതിയായ കെ ടി റമീസിന് ജാമ്യം നൽകിയിരുന്നു. എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ്...
ന്യൂഡെല്‍ഹി:ഇലക്ട്രോണിക് മാധ്യമങ്ങളെയല്ല ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. വേഗത്തിലുള്ള റീച്ചും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടത്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇവയില്‍ വരുന്ന വാര്‍ത്തകള്‍ പെട്ടെന്ന് വൈറലായി മാറുന്നു. സുദര്‍ശന്‍ ടിവിക്കെതിരായ വിദ്വേഷ പ്രചാരണ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.ഇലക്ട്രോണിക്, പ്രിന്‍റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് നിലവില്‍ തന്നെ മാര്‍ഗരേഖകളുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്വ മാധ്യമ...
കൊച്ചി:മന്ത്രി കെ ടി ജലീലിനെ സംശയിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആവർത്തിച്ച് മന്ത്രി എ കെ ബാലൻ. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാമെന്നും അത് നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാൽ മാത്രമേ അയാൾ പ്രതിയാകൂ, ഇവിടെ ജലീലിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ജലീൽ...
കൊച്ചി:കൊച്ചി കസ്റ്റംസ് ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്താണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാളെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലായി മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്.
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി വിലയിരുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് ഡോക്ടര്‍ എ കൗശിഗന്‍ അധ്യക്ഷനായ സമിതി അറിയിച്ചു. തീപ്പിടുത്തത്തില്‍ 25 ഫയലുകള്‍ക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും ഉദ്യോഗസ്ഥ സമിതി ചൂണ്ടിക്കാട്ടി. മുൻപ് ഇലക്ട്രിക്കല്‍ ഇന്‍സ്‍പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയത്.കഴിഞ്ഞ മാസം 25ന് വൈകിട്ടാണ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപ്പിടുത്തമായിരുന്നു ഇതെന്ന പ്രതിപക്ഷ സംഘടനകളുടെ...
ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. ജമദിനാഘോഷത്തിന്റെ ഭാഗമായി 14 മുതൽ ബിജെപി ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവാ സപ്താഹം ആചരിച്ച് വരികയാണ്. ജനസേവനം ലക്ഷ്യമാക്കി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടി ദേശീയനേതൃത്വം പ്രവര്‍ത്തകരോടു നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരികവെല്ലുവിളി നേരിടുന്ന 70 പേര്‍ക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേര്‍ക്ക് കണ്ണട നല്‍കുക, 70 സ്ഥാപനങ്ങള്‍ ശുചീകരിക്കുക, കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മരുന്നുവിതരണം, കൂടാതെ രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, അന്നദാനം...
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്നറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടി കേരളനിയമസഭയിലെത്തിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. വയസ്സ് 76 ആയെങ്കിലും പ്രായം തളര്‍ത്താത്ത പ്രസരിപ്പും ചുറുചുറുക്കുമാണ്  ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. അര നൂറ്റാണ്ടിനിടയില്‍ അദ്ദേഹം അലങ്കരിക്കാത്ത പദവികള്‍ വിരളമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി പദവി തുടങ്ങി മിക്കവാറും എല്ലാ പദവികളിലുമെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. കോവി‍‍ഡ് കാലമാണെങ്കിലും ആഘോഷ നിറവിലാണ് പുതുപ്പള്ളി.  സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലും നേട്ടങ്ങള്‍ക്കിടയിലും  വിവാദങ്ങള്‍ പിടികൂടിയെങ്കിലും...
  1. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻഅർബൻ ഹെൽത്ത് സൊസൈറ്റി, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി), അഹമ്മദാബാദ്, ഗുജറാത്ത് വിവിധ വകുപ്പുകളിലെ അപ്രന്റീസ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവരും താത്പര്യമുള്ളവരുമായവർക്ക് 2020 സെപ്റ്റംബർ 21-നോ അതിനുമുമ്പോ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റീസ് തസ്തികകൾക്കായി 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 21 സെപ്റ്റംബർ 2020അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിശദാംശങ്ങൾആകെ...