25 C
Kochi
Sunday, July 25, 2021

Daily Archives: 17th September 2020

കാസര്‍ഗോഡ് :ആശുപത്രിയിലേക്ക് പോകുംവഴി അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിക്ക് കനിവ് 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ ഓട്ടോറിക്ഷയിൽ സുഖപ്രസവം. ഉത്തർപ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന ആണ് ഓട്ടോറിക്ഷക്ക് ഉള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കനിവ് 108 ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിനി തോമസ്, പൈലറ്റ് മിഥുൻ എന്നിവരാണ് ഒരുവിളിപ്പാട് അകലെ നിന്ന് ഓടിയെത്തിയത്. സിനിയുടെ പരിശോധനയിൽ...
ഡൽഹി:പാങ്കോഗ്, ഗോഗ്ര മേഖലകളിൽ ചൈന വൻസേന വിന്യാസം തുടരുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. ചൈന അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കരുത്തിലും ശൗര്യത്തിലും പൂർ‍ണ്ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാർഡ്യത്തെ ആരും സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം തർക്കപ്രദേശമല്ലാത്ത ഗൽവാനിലും പട്രോളിംഗിന് ചൈന അനുവദിക്കാത്ത സാഹചര്യം ഉണ്ടോയെന്ന് എകെ ആൻറണി ആരാഞ്ഞു. എന്നാൽ ഇന്ത്യയെ പട്രോളിംഗിൽ നിന്ന് ആർക്കും തടയാനാവില്ലെന്നും ഇതിനാണ് സൈനികർ വീരമൃത്യു വരിച്ചതെന്നും...
ഡൽഹി:2019-2020 കാലഘട്ടത്തിലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം അഞ്ചോളം കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെറ്റിൽ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ 2019 ഏപ്രിൽ ഒന്നിനും മാർച്ച് 31 നും ഇടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,697 ആണ്. ഇതിൽ 1,584 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും 113 പേർ പോലീസ് കസ്റ്റഡിയിലും ഉള്ളപ്പോഴാണ് മരിച്ചതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ജുഡീഷ്യൽ കസ്റ്റഡി മരണങ്ങൾ 2019-2020 കാലഘട്ടത്തിൽ ഉണ്ടായത്. 400 പേരാണ് മരിച്ചത്. അതേസമയം പോലീസ് കസ്റ്റഡിയിലിരിക്കെ ഏറ്റവും...
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടൻ ദിലീപ് കോടതിയിൽ. മാധ്യമങ്ങൾ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയിൽ പറയുന്നു. ദിലീപ് നൽകിയ പരാതിയിൽ പത്ത് മാധ്യമസ്ഥാപനങ്ങൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ...
തിരുവനന്തപുരം:സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണം, നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് തന്‍റെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ്. എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെയാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. അസാധാരണ സാഹചര്യമാണെന്നും,...
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ ഒരു കേസിലും പ്രതിയല്ല. ജലീല്‍ രാജി വെയ്ക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എന്‍.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട്...
തിരുവനന്തപുരം:മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്ന ഗവേഷണ ഫലം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുടെ വിമർശനം.കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം...
കൊച്ചി:ഇഡിക്ക് പിന്നാലെ എന്‍ഐഎയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യല്‍ ഇപ്പോള്‍ ആറാം മണിക്കൂറിലേക്ക് എത്തിനില്‍ക്കുകയാണ്.രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്. പുലർച്ചെ ഒന്നരയോടെ സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിനെ വിളിച്ച് മന്ത്രി ഒരു സ്വകാര്യ വാഹനം ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം ലഭിച്ച...
കോട്ടയം:മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡ പ്രകാരം ഇന്നു  വെെകുന്നേരം അഞ്ച് മണിക്ക് നടക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈൻ വഴി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സംസാരിക്കും. 'സുകൃതം...
തിരുവനന്തപുരം:ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. എല്ലാ വർഷവും ഡിസംബര്‍ മാസത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയ്യതികളിലേക്കാണ് നിലവില്‍ തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്നും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്നും സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിലൂടെ അറിയിച്ചു. ചലച്ചിത്രമേളയുടെ 25-ാം എഡിഷനാണ് ഇക്കുറി നടക്കേണ്ടിയിരുന്നത്.ചലച്ചിത്രമേളയിലേക്ക് ചലച്ചിത്രങ്ങലും ക്ഷണിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് അവസരം. ഒക്ടോബര്‍...