Thu. Apr 25th, 2024

കൊച്ചി:

സ്വര്‍ണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് പുറമെ തനിക്കും പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തള്ളി കടകംപള്ളി സുരേന്ദ്രൻ. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളം വിടും മുമ്പ് സ്വപ്‍ന കടകംപള്ളിയുടെ ഓഫീസിൽ വന്നോ എന്ന് പരിശോധിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ഇന്ന് ആവശ്യപ്പെട്ടിരുന്നു. കെ ടി ജലീൽ കൂടാതെ മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമർശിച്ചിരുന്നില്ല.

By Athira Sreekumar

Digital Journalist at Woke Malayalam