25.5 C
Kochi
Saturday, October 16, 2021

Daily Archives: 8th August 2020

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. 1715 പേർ രോഗമുക്തരായി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 92 കേസുകൾ. തിരുവനന്തപുരം 485, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 73, തൃശ്ശൂർ 64, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള...
തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ് സമൂഹവ്യാപന വക്കിൽ.  അഞ്ചുതെങ്ങില്‍ 476 പേരെ പരിശോധിച്ചതില്‍ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥരീകരിച്ചവരില്‍ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. നിലവില്‍  ആയിരത്തില്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങില്‍ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. 
മുംബൈ:ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. അമിതാഭ് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യയും നേരത്തെ തന്നെ കൊവിഡിൽ നിന്ന് മുക്തി നേടിയിരുന്നു.  
തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വഷിക്കുന്നതിനായി ഒരു എസ്.പി. അടക്കം എൻഐഎയുടെ രണ്ടംഗസംഘത്തിന് ദുബായിലേക്ക്  പോകാന്‍ അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളില്‍ ഇവർ ദുബായിലേക്ക് യാത്ര തിരിക്കും. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനാണ് പ്രധാനമായും എൻഐഎ സംഘം ദുബായിലേക്ക് പോകുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
കൊച്ചി:സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അൻപത്തിനാല് ലക്ഷം രൂപ സംസ്ഥാന  സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.  ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് മാത്രം ഒരു കോടി രൂപയാണ് കൈക്കൂലി ഇനത്തിൽ കിട്ടിയത്. കോൺസുലേറ്റിലെ വിസ- സ്റ്റാമ്പിംഗ് നടപടികൾക്കായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ  ചുമതലപ്പെടുത്തിയതിനാണ്  50 ലക്ഷം വേറെ ലഭിച്ചത്. അന്വേഷണ ഏജൻസികളുടെ ഈ വെളിപ്പെടുത്തൽ...
ഡൽഹി: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുൻ വിംഗ് കമാന്‍ഡർ പൈലറ്റ് ദീപക് വസന്ത സാഠേയെ കുറിച്ച് ബന്ധുവായ നിലേഷ് സാഠേ എഴുതിയ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബന്ധു എന്നതിലുപരി തന്റെ ആത്മസുഹൃത്തായിരുന്ന ദീപക് സാഠേയുടെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറിയ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സർവീസ് നടത്തുന്ന ഐ എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റായിരുന്നു ദീപക് വസന്ത സാഠേ."ഒരാഴ്ച മുമ്പ് അദ്ദേഹം...
കോഴിക്കോട്: കരിപ്പൂർ വിമാനാപകട സ്ഥലം സന്ദർശിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവർണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. സംഭവം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇപി ജയരാജൻ, കെകെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടിപി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത,...
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 61,537 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയുന്നത്. 933 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 42,518 ആയി. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.04 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.32 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്...
കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി സ്വദേശി ഗോപി മരിച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ  മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചു. ഇത് കൂടാതെ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കാറാണ് മരിച്ചത്.