25.5 C
Kochi
Saturday, October 16, 2021

Daily Archives: 13th August 2020

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,564 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1500 കടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍...
ജയ്പൂര്‍:രാജസ്ഥാനില്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ നാളെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ബിജെപി. ഇന്ന് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയാണ് ഇക്കാര്യം അറിയിച്ചത്. നേരത്ത, അവിശ്വാസ പ്രമേയം ആവശ്യപ്പെടില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ട ആവശ്യം കോൺഗ്രസിനാണെന്നും ബിജെപി വാദിച്ചിരുന്നു.അതേസമയം, അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടികളിൽ നിറയെ വൈരുദ്ധ്യങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ്...
മാഡ്രിഡ്: പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്പാനിഷ് ക്ലബ് ബാഴ്സലോണക്ക് കൈമാറാൻ തയ്യാറെന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസ്. താരത്തിനു നൽകുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാൻ യുവൻ്റസ് ശ്രമിക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുയിലെം ബലാഗ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.28 മില്യണ്‍ യൂറോ പ്രതിഫലം വാങ്ങുന്ന താരത്തെ ബാഴ്സക്ക് കൈമാറി സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് യുവൻ്റസ് ശ്രമിക്കുന്നത്. 
തിരുവനന്തപുരം: കൊവിഡ് സ്രവ സാമ്പിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ നിർവഹിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയാണെന്നും നഴ്സുമാരുടെ മേൽ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എൻ.എ ആരോപിച്ചു. നഴ്സുമാരോ ലാബ് ടെക്നീഷ്യൻമാരോ ആണ് സ്രവ സാമ്പിൾ ശേഖരിക്കേണ്ടതെന്നും ഇവർക്കാവശ്യമായ പരിശീലനം ഡോക്ടർ അല്ലെങ്കിൽ ലാബ് ഇൻ ചാർജ് നൽകണമെന്നുമുള്ള ഉത്തരവ് ബുധനാഴ്ചയാണ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചത്. എന്നാൽ, ഈ നീക്കം...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. രാജകുടുംബം മുന്നോട്ട് വെച്ചിരിക്കുന്ന പുതിയ ആവശ്യങ്ങൾ മുൻപ് വിധി പറഞ്ഞ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു ലളിത് വ്യക്തമാക്കി. ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേർഡ് കേരള ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവർമ ആവശ്യപ്പെട്ടിരുന്നു. ചുമതലയൊഴിയാൻ അനുമതി തേടി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശൻ സമർപ്പിച്ച അപേക്ഷയും കോടതി അടുത്തയാഴ്ച പരിഗണിക്കും.
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുഖേനെ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടിസ്. റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈമാസം 24 ന് മുന്‍പ്  നല്‍കണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. വാട്സപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം...
മൂന്നാർ: മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, മൂന്നാർ കോളനിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു റോഡിൽ കുത്തിയിരുന്ന് ഗോമതി പ്രതിഷേധിച്ചത്. 78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇടത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പ്രതികരിച്ചു.ഈ മാസം 24 -നാണ് തിരഞ്ഞെടുപ്പ് .രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു  വരെ  ആണ് വോട്ടിംഗ് 
കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവർത്തിനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍, ഫയര്‍മാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇരുവരും രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നിരീക്ഷണത്തിലായിരുന്നുവെന്നും സ്റ്റേഷനിലേക്ക് വന്നിട്ടില്ലെന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കരിപ്പൂരിൽ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള എല്ലാവരും നിലവിൽ നിരീക്ഷണത്തിലാണ്.
ഡൽഹി:ഇഐഎ കരട് വിജ്ഞാപനം മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സ്റ്റേ ചെയ്തു. അതേസമയം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയായിലെ ഇഐഎ വിജ്ഞാപനം രാജ്യത്തെ എല്ലാ പൗരന്മാർക്കും മനസിലാക്കാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.ആയതിനാൽ, രാജ്യത്തെ 22 ഭാഷകളിലും കരട് പ്രസിദ്ധീകരിച്ചുകൂടെ എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആരാഞ്ഞു....