Fri. May 3rd, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 61,537 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയുന്നത്. 933 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 42,518 ആയി. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.04 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.32 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹർഷ്‌ട്രയിലാണ്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam