25.5 C
Kochi
Saturday, October 16, 2021

Daily Archives: 19th August 2020

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്. നടത്തിപ്പിന് പുറമെ വികസനം, നവീകരണം തുടങ്ങിയ ചുമതലകളും അദാനി ഗ്രൂപ്പിനായിരിക്കും.അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സംസ്ഥാനം എതിര്‍പ്പ് രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി. വിമാനത്താവളം അദാനിക്ക് തീറെഴുതി. കൊവിഡിനി‍റെ മറവില്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നതെന്നും മന്ത്രി കടംകംപ്പള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. വിമാനത്താവള ...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം സംസ്ഥാനത്ത് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തി ഒന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരത്തും മലപ്പുറത്തും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. തിരുവനന്തപുരത്ത് 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 322 പേര്‍ക്കുമാണ് ഇന്ന് രോഗം...
ന്യൂഡല്‍ഹി:ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുതി നല്‍കിയേക്കും. ഒന്നിടവിട്ട സീറ്റുകളിലായിക്കും ആദ്യ ഘട്ടങ്ങളില്‍ ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മള്‍ട്ടി പ്ലക്സുകള്‍ ആദ്യഘട്ടത്തില്‍ തുറക്കാന്‍ സാധ്യതയില്ല. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. മാസ്ക് നിര്‍ബന്ധമായിരിക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം.  ഓരോ ഷോ കഴിയുമ്പോഴും തീയേറ്റര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണുവിമുക്തമാക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളുണ്ട്.നേരത്തെ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും...
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്. നടത്തിപ്പിന് പുറമെ വികസനം, നവീകരണം തുടങ്ങിയ ചുമതലകളും അദാനി ഗ്രൂപ്പിനായിരിക്കും.ടെൻ‍ഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിശദീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂ‍ർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും...
ഡൽഹി:കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനമായി.  ഇതിനായി ഒരു ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നടപടിയ്ക്ക് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെൻറ് എജൻസി നടത്തുന്ന ഈ  പൊതു യോഗ്യതാ പരീക്ഷ വഴിയാകുമെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു.  ആദ്യഘട്ടത്തിൽ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും.  ഈ...
ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. ഡല്‍ഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ് മുഖര്‍ജിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ്. അദ്ദേഹത്തിന് വിദഗ്ധസംഘം ചികിത്സ നല്‍കുന്നതായി  ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് മകന്‍ അഭിജിത് മുഖര്‍ജി രാവിലെ ട്വീറ്റ് ചെയ്തത്.‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം...
തിരുവനന്തപുരം:കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ, പ്രോക്സി വോട്ടുകൾ സാധ്യമാകും വിധം നിയമ ഭേദഗതി ആവശ്യപ്പെട്ട് കമ്മീഷൻ സർക്കാരിന് കത്തുനൽകി. പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.നവംബര്‍ മധ്യത്തോടെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുംവിധം തിരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.അതേസമയം, പ്രോക്സി-പോസ്റ്റല്‍ വോട്ടുകള്‍...
കൊച്ചി:കൊവിഡ് രോഗികളുടെ ഫോണ്‍  വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം.രോ​ഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ​ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുന്നുള്ളു എന്നും സർക്കാർ വ്യക്തമാക്കി. ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെങ്കില്‍ പ്രശ്നമില്ലെന്ന് സര്‍ക്കാരിനോട് കോടതി...
തിരുവനന്തപുരം:വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പതിനാറ് ഇടപാടുകളിലായി അഞ്ച് കോടി രൂപ ബിജുലാല്‍ തട്ടിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി 73 ലക്ഷം രൂപ ബിജുലാൽ തട്ടിയെടുത്തുവെന്നാണ് കേസ്. മുൻ ട്രഷറി ഓഫീസറുടെ പാസ്വേര്‍ഡ് ചോർത്തിയാണ് ബിജുലാല്‍ പണം തട്ടിയത്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിൻറെ ഭാര്യയ്ക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും.
video
മൂന്നാർ: ഇടുക്കി ജില്ലയിലെ  രാജമലയിൽ  ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. കൂടാതെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. അതിനാൽ ദുരന്തം പുറംലോകമറിയാൻ വൈകി. റോഡിലെ പാലം ഒലിച്ചുപോയത്  രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കി. ആ ദുരന്ത മുഖത്തെ  ദൃശ്യങ്ങൾ പകർത്തിയ  കഥ പറഞ്ഞ് ഫോട്ടോ...