25.5 C
Kochi
Saturday, October 16, 2021

Daily Archives: 4th August 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 242, എറണാകുളം- 135, മലപ്പുറം- 131, ആലപ്പുഴ- 126, കോഴിക്കോട്- 97, കാസര്‍ഗോഡ്- 91, തൃശൂര്‍- 72, പാലക്കാട്- 50, കണ്ണൂര്‍- 37, പത്തനംതിട്ട- 32, കൊല്ലം-  30, കോട്ടയം- 23, വയനാട്- 17  എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51...
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ പൂർണമായ ചുമതലകള്‍ പോലീസിന് കൈമാറിയതിനെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ക്വാറന്റീനിലുളള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുളളൂവെന്ന്  കെജിഎംഒ പറഞ്ഞു. 
തിരുവനന്തപുരം:പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കൊവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തു. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം...
തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്ഐആര്‍. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റായ ബിജുലാല്‍ കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ ദിവസങ്ങളില്‍ പണം വകമാറ്റി. ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതേസമയം, സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ ബിജുലാലിനെ പിരിച്ചുവിട്ടു കൊണ്ട് സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയേക്കും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പ്രാഥമികമായി...
ഡൽഹി:യുപിഎസ്‌സി സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. പ്രദീപ് സിംഗ് ഒന്നാം റാങ്ക് കരസ്ഥമാക്കി.  ജതിൻ കിഷോർ രണ്ടാം റാങ്കും പ്രതിഭ ശർമ്മ മൂന്നാം റാങ്കും നേടി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഇടംപിടിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ഇത്തവണ ശുപാര്‍ശ...
ശ്രീനഗർ: ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ നാളേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി ​കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​. കശ്​മീര്‍ താഴ്​വര മുഴുവന്‍ കര്‍ഫ്യൂ ബാധകമാകും. കൊവിഡ്​ 19നെ തുടര്‍ന്നുള്ള അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി നല്‍കും. വിഘടന വാദികളും പാകിസ്​താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന സംഘടനകളും ആഗസ്​റ്റ്​ അഞ്ചിന്​ കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്​ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന്​...
മുംബൈ: പ്രളയ ഭീഷണി നേരിടുന്ന മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായി. ഇതോടെ അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സബർബൻ ട്രെയിനുകളുടെ സർവ്വീസ് ഉൾപ്പടെ മറ്റെല്ലാ പൊതുഗതാഗതങ്ങളും നിർത്തിവെച്ചു. ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഷിംഗ്‌ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അരലക്ഷത്തോളം പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ബ്രസീലിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പതിനേഴായിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പ്രതിദിന കണക്കിൽ ലോകരാജ്യങ്ങളുടെ...
കൊല്ലം:കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി.  കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലം തന്നെയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചു. കേസിൽ വെള്ളിയാഴ്ച വിധി പറയും.2012 ഫെബ്രുവരി ഏഴിനായിരുന്നു കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച് ഒൻപത് അംഗ ആർഎസ്എസ് പ്രവർത്തകർ പട്ടാപകൽ ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. സജീവ ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരും കേസിൽ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു....
ഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് അണക്കെട്ടുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. മലങ്കര അണക്കെട്ടിലെ ആറ്...