Thu. Apr 25th, 2024
തിരുവനന്തപുരം:

അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. 

By Athira Sreekumar

Digital Journalist at Woke Malayalam