Daily Archives: 10th August 2020
കൊച്ചി:
മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു ഇദ്ദേഹം. സി ഷംസുദ്ദീന്, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് പാനലിലുള്ള മറ്റ് അംപയര്‍മാര്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഡൽഹി:
ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് താരം മന്‍ദീപ് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ ക്യാമ്പിന് വേണ്ടി ബെംഗളൂരു സായി ക്യാമ്ബില്‍ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, ജസ്കരന് സിങ്, വരുണ്‍ കുമാര്‍, കൃഷ്ണന് ബഹദൂര്‍ പഥക് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊച്ചി:
ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' ചിത്രം ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സൂഫിയും സുജാതയ്ക്കും ശേഷം ഒടിടി റിലീസ് ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്'.
ഇടുക്കി:
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ഇടുക്കി മുന്‍ എസ്‌പി കെ ബി വേണുഗോപാലിന് സിബിഐ നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാല്‍ വേണുഗോപാലിനെതിരെ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിബിഐ അറിയിച്ചു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം:
രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താന്‍ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതുസംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികൾ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി എംഎല്‍എമാരെ മുന്‍കൂട്ടി അറിയിക്കും. നിയമസഭാ സെക്രട്ടറിയുമായി ചേര്‍ന്ന് ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയവര്‍, ക്വാന്റീനിലുള്ളവര്‍, രോഗം സംശയിക്കുന്നവര്‍ തുടങ്ങിയവരെല്ലാം വിവരം മുന്‍കൂട്ടി റിട്ടേണിംഗ് ഓഫീസറെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
തൃശൂർ:
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം. ലൈഫ് മിഷൻ പദ്ധതിക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് വൈകുന്നുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമരം നടന്നതിന്റെ പിന്നാലെ സമരക്കാർ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
തിരുവനന്തപുരം:
കേരള സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നും അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. 26.79 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുകയെന്ന് സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സമാശ്വാസ ഫണ്ടില്‍നിന്നുള്ള ആദ്യ ധനസഹായ വിതരണം നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാരക രോഗ ബാധിതരായവര്‍ക്കാണ് ഈ ധനസഹായം ലഭ്യമാകുക.
തിരുവനന്തപുരം:
കേരള ഭരണം അഴിമതിയിൽ മുങ്ങിത്താഴുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതോടെ ഉത്തരവാദിത്വം തീർന്നുവെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും, എന്നാൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മുഖ്യമന്ത്രിക്ക് കള്ളക്കടത്തിൽ ഇത്രയും ന്യായീകരിക്കേണ്ടി വന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഡൽഹി:
മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കൊവിഡ് ലോക്ക് ഡൗൺ മാറി കോടതി സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ച ശേഷം കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത്ഭൂഷന്റെ പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷന്റെ ആവശ്യവും...
ജയ്‌പുർ:
രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ടെന്ന് സൂചന. സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട് സംസാരിച്ചു. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ സച്ചിന് തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധിക്ക് തത്കാലം അയവു വന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സച്ചിന് പൈലറ്റ് ഉന്നയിച്ച രാജസ്ഥാന് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പ് നല്‍കിയിട്ടുണ്ട്.