Fri. Jul 11th, 2025

കൊച്ചി:

സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അൻപത്തിനാല് ലക്ഷം രൂപ സംസ്ഥാന  സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.  ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് മാത്രം ഒരു കോടി രൂപയാണ് കൈക്കൂലി ഇനത്തിൽ കിട്ടിയത്. കോൺസുലേറ്റിലെ വിസ- സ്റ്റാമ്പിംഗ് നടപടികൾക്കായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ  ചുമതലപ്പെടുത്തിയതിനാണ്  50 ലക്ഷം വേറെ ലഭിച്ചത്. അന്വേഷണ ഏജൻസികളുടെ ഈ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയേക്കും.

 

By Arya MR