25.5 C
Kochi
Saturday, October 16, 2021

Daily Archives: 6th August 2020

തിരുവനന്തപുരം: അധികാര കേന്ദ്രങ്ങളിലെല്ലാം വലിയ സ്വാധീനമുള്ള ആളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് കസ്റ്റംസിന്റെ പരാമർശം. കേരള പോലീസിൽ വളരെ വലിയ സ്വാധീനമുള്ള സ്വപ്ന ഈ ബന്ധങ്ങൾ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടെന്ന എൻഐഎ റിപ്പോർട്ടിന് പിന്നാലെയായിരുന്നു കസ്റ്റംസിന്റെ വെളിപ്പെടുത്തൽ.അതേസമയം കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട്...
തിരുവനന്തപുരം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് കെ.എസ്.ഡി.എം.എ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ അത് കേരളത്തിയും ബാധിക്കുമെന്നതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.എന്നാൽ കാലവർഷം കനക്കുന്നതിൽ കേരളം ആശങ്കപ്പെടേണ്ട...
തിരുവനന്തപുരം: ഇന്ന് കേരളത്തിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 1298 പേർക്ക്. 800 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും,...
ന്യൂഡല്‍ഹി:കടല്‍ക്കൊലകേസില്‍ കക്ഷി ചേരാനുള്ള ആവശ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി രജ്സ്ട്രി. സെന്‍റ് ആന്‍റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പത്ത് പേരുടെ ആവശ്യമാണ് രജിസ്ട്രി നിരാകരിച്ചത്. കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ലയെന്ന് രജിസ്ട്രി വ്യക്തമാക്കി.അതേസമയം, കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം കേരളം എതിര്‍ക്കും. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചവരില്‍ മലയാളികള്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന്‍റെ നിലപാട് കോടതി കേള്‍ക്കണമെന്നാണ് കേരളത്തിന്‍റെ...
തിരുവനന്തപുരം:തിരുവനന്തപുരം തീരദേശമേഖലയായ അഞ്ചുതെങ്ങിലെ ലാര്‍ജ് കൊവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ മേഖലയില്‍ 72 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്ക് രോഗം കണ്ടെത്തി. കരിങ്കുളം പഞ്ചായത്തില്‍ 63 പേരെ പരിശോധിച്ചതില്‍ 13 പേരുടെ ഫലം പോസിറ്റീവായി. ചൊവ്വാഴ്ച അഞ്ചുതെങ്ങില്‍ അമ്പത് പേരെ പരിശോധിച്ചതില്‍ 32 പേര്‍ക്കും ഫലം പോസിറ്റീവായിരുന്നു.  ഇന്നലെയും അമ്പത് പേരെ പരിശോധിച്ചതില്‍ ആറ് പേര്‍ക്ക് രോഗം...
തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ബംഗാളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാശ് ഘോഷ് കഴിഞ്ഞ ദിവസം കൊവിഡ് രോഗബാധിതനായി മരിച്ചിരുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് ആയിരത്തി നാല്‍പത് രൂപയാണ് വര്‍ധിച്ചത്. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്. 
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് ഉപഭോക്താക്കള്‍ക്ക് മാത്രം പ്രവേശിക്കാം. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളാണെങ്കില്‍ പന്ത്രണ്ട് പേര്‍ക്ക് മാത്രമെ പ്രവേശിക്കാവൂ. നേരത്ത, സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ് രോഗികള്‍ കൂടിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇത് കുറ്റസമ്മതത്തോടെ...
ന്യൂഡല്‍ഹി:താൻ കൊവിഡ് പോസിറ്റിവായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്ന വാർത്തകൾ വാസ്തവരഹിതമാണെന്ന്  വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും എന്നാൽ ഫലം നെഗറ്റിവായിരുന്നെന്നും ലാറ വ്യക്തമാക്കി.  തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ലെങ്കിലും തന്റെ അടുത്ത ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കിയെന്നും ആയതിനാൽ ഇത് ആവർത്തിക്കരുതെന്നും ലാറ ട്വിറ്ററിൽ കുറിച്ചു.    
ബെയ്‌ജിങ്‌: ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉത്‌ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽ നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു.