25.5 C
Kochi
Saturday, October 16, 2021

Daily Archives: 20th August 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. തിരുവനന്തപുരത്ത് 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും...
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകളും റസ്റ്റോറന്‍റുകളും തുറന്നെങ്കിലും ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും അസം, പഞ്ചാബ്, രാജസ്ഥാന്‍...
ഫെയ്സ്ബുക്ക്  വിവാദത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി എംപിമാര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂരിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ പരാതി നല്‍കി. തരൂര്‍ നിയമം ലംഘിച്ചെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും ആരോപിച്ചു.ഫെയ്സ്ബുക്ക്  അധികൃതരെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തിയേക്കുമെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെയാണ് ബിജെപി  രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ്...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് ശശി തരൂർ എംപി.വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങൾക്ക് വേണ്ടത്.ഈ സാഹചര്യത്തിൽ‌, തീരുമാനം, എത്ര വിവാദപരമാണെങ്കിലും, നമ്മൾ‌ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ‌ നല്ലതാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നൽകുക മാത്രമാണ് വികസനം സാധ്യമാകാൻ ഏകപോംവഴി. ഏതു കമ്പനിയായാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി,...
എറണാകുളം:ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായസഭ അറിയിച്ചു. കൗദാശികവും ആരാധനാപരവുമായ ബന്ധം വേണ്ടെന്നാണ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും മെത്രാ പോലിത്തന്‍ ട്രസ്റ്റിജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സഭയ്ക്ക് നീതി ലഭിക്കുന്നില്ല. അധികാരികളഉടെ ഭാഗത്ത് നിന്ന് മനുഷ്യനാണെന്ന പരിഗണനയും ലഭിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പള്ളികള്‍ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും ജോസഫ്...
ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദിയുടെ കത്ത്. എംഎസ്ഡി തന്നെയാണ് ഈ കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചത്.വിരമിക്കാനുള്ള ധോണിയുടെ തീരുമാനം 13 കോടി ഇന്ത്യക്കാര്‍ക്കും നിരാശയ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി കത്തില്‍ പറയുന്നു. ഒന്നരപതിറ്റാണ്ട് നീണ്ട ധോണിയുടെ സംഭാവനകള്‍ക്ക് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചു. 2011...
പേരാമ്പ്ര:കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് പേരാമ്പ്ര മത്സ്യ ചന്തയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. രോഗവ്യാപനത്തിന്റെ സാഹചര്യംനിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന  അഞ്ച് പേര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ്  തര്‍ക്കം...
തിരുവനന്തപുരം:ലൈഫ് മിഷൻ വിവാദത്തിൽ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുരുക്ക് മുറുകുകയാണ്. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടു. പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂണിടാക് ബിൽഡേസ് ഉടമ എൻഫോഴ്സ്മെന്‍റിന്...
ന്യൂഡല്‍ഹി:ഇന്ത്യയിൽ പ്രതിദിന കൊവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ അറുപത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി അമ്പത്തി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ്​ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. അതേസമയം, 24 മണിക്കൂറിനിടെ 977 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് മരണങ്ങൾ അമ്പത്തി മൂവായിരത്തി എണ്ണൂറ്റി അറുപത്തി ആറായി ഉയര്‍ന്നു. 
ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‌ വേണ്ടിയുള്ള വിമര്‍ശനമാണ്‌ താന്‍ നടത്തിയതെന്ന്‌ അഡ്വ. പ്രശാന്ത്‌ഭൂഷണ്‍. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തുറന്ന വിമര്‍ശനം ആവശ്യമാണ്‌. അതിന്റെ പേരില്‍ മാപ്പ്‌ പറയുന്നത്‌ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കായിരിക്കും. അതിനാല്‍ കോടതിക്ക്‌ മുന്നില്‍ ദയക്ക്‌ വേണ്ടി അഭ്യര്‍ത്ഥിക്കില്ല.കോടതി നല്‍കുന്ന ഏത്‌ ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്നും പ്രശാന്ത്‌ ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യത്തിന്‌ ശിക്ഷിക്കപ്പെട്ടതില്‍ വേദനയുണ്ട്‌. തന്റെ വിമര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. കോടതിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന്‌ വേണ്ടിയുള്ള...