25.5 C
Kochi
Saturday, October 16, 2021

Daily Archives: 30th August 2020

തിരുവനന്തപുരം:വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷനിലേക്ക് വടക്കാഞ്ചേരിയില്‍ കെട്ടിടം നിര്‍മിച്ച് നല്‍കാന്‍ റഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണപത്രം ഒപ്പിട്ട യോഗത്തിന്റ മിനിട്സ് മുഖ്യമന്ത്രി ഇടപെട്ട് നശിപ്പിച്ചെന്നാണ് ആരോപണം. റഡ്ക്രസന്റല്ല, മന്ത്രി എ.സി മൊയ്തീനാണ് യൂണിടാക്കിന് നിര്‍മാണ ചുമതല നല്‍കിയതെന്ന് അനില്‍ അക്കര തിരുവനന്തപുരത്ത് പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.  
തിരുവനന്തപുരം:പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനു സര്‍ക്കാര്‍ നടപടിയുടെ രക്തസാക്ഷിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക് ലിസ്റ്റ് ആറ് മാസം കൂടി നീട്ടി  കൊടുക്കാന്‍ സര്‍ക്കാരിന് തടസ്സമില്ലായിരുന്നു. നിലവിലെ എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണം. പി.എസ്.സി ചെയര്‍മാന്‍ ഉദ്യോഗാര്‍ഥികളെ അപമാനിക്കുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഡീബാര്‍ ചെയ്യുന്ന പിഎസ് നടപടി ധിക്കാരപരമാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍...
തിരുവനന്തപുരം:പിഎസ്‍സി നിയമനം ലഭിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  മതില്‍ ചാടി സെക്രട്ടേറിയേറ്റിനകത്ത് പ്രവേശിച്ചു. സെക്രട്ടേറിയറ്റിനകത്ത് കടന്ന വനിത പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.ഇന്ന് രാവിലെ മുതല്‍ തന്നെ വിവിധ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകര്‍...
തിരുവനന്തപുരം:സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂർത്തീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളന്തതില്‍ പറഞ്ഞു. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി തുടരും. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നൂറു രൂപവീതം വര്‍ധിപ്പിക്കും. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും. വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും.2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനായേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മലയാളികള്‍ക്ക് നല്‍കാനുള്ള ഓണസമ്മാനം...
ന്യൂഡല്‍ഹി:കളിപ്പാട്ട ചര്‍ച്ചയല്ല, ജെഇഇ-നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ വേണ്ടത്  പരീക്ഷ ചര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.'കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തുന്നതില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പ്രധാനമന്ത്രി പരീക്ഷയെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനാണ്. അല്ലാതെ കളിപ്പാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല'- രാഹുല്‍ ട്വീറ്റി ചെയ്തു.JEE-NEET aspirants wanted the...
തിരുവനന്തപുരം:ബാങ്ക് വായ്പകൾക്കുളള മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ആറ് മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടണമെന്നനശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.കൊവിഡിനെ തുടർന്ന് ജനം ദുരിതത്തിലാണ്. പലർക്കും അവർ മുൻപ് ചെയ്തിരുന്ന തൊഴിലിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ പശ്ചാത്തലത്തിൽ മൊറട്ടോറിയം ആറുമാസത്തേയ്ക്ക് കൂടി നീട്ടി നൽകണമെന്നാണ്...
തിരുവനന്തപുരം:സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാന്‍ ശ്രമിച്ച സമരക്കാരെ തട‌ഞ്ഞതിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ ഏതു രാഷ്ട്രീയക്കാർ ശ്രമിച്ചാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.പൊലീസ് വരുന്നതുവരെ കാത്തുനിൽക്കാൻ സമയമില്ലാതിരുന്നതിനാലാണ് ഇടപെട്ടത്.  തന്‍റെ കര്‍മ്മ ഭൂമിയിൽ ബിജെപി നേതാക്കാൾ അതിക്രമിച്ചു കയറുകയായിരുന്നു. അതാണ് താൻ നേരിട്ടെത്തി തടഞ്ഞതെന്നും വിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചീഫ് സെക്രട്ടറി തന്നെ കടത്തിവിടാത്തതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശനം ഉന്നയിച്ചിരുന്നു. 
കൊച്ചി:കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍. അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ്.എല്ലാ സ്റ്റേഷനുകളിലും 20 സെക്കന്റ് നിര്‍ത്തിയിടും. എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കോച്ചുകള്‍ക്കുള്ളില്‍ വായു സഞ്ചാരം ക്രമീകരിക്കാനാണിത്. ആലുവയിലും തൈക്കൂട്ടത്തും യാത്ര അവസാനിപ്പിക്കുന്ന മെട്രൊ...
കോഴിക്കോട്:പി.എസ്​.സി റാങ്ക്​ ലിസ്റ്റ് റദ്ദാക്കിയതിനെതുടർന്ന്​ ഉദ്യോഗാർഥി ആത്മഹത്യ ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. അനുവിന്‍റെ മരണത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനും, രണ്ടാപ്രതി പിഎസ്​സിയുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ പറഞ്ഞു.നിരവധി ഒഴിവുണ്ടായിട്ടും സിവിൽ എക്​സൈസ്​ ഓഫിസർ റാങ്ക് പട്ടിക റദ്ദാക്കിയത്​ മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പി.എസ്​.സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണ്.പുതിയ ലിസ്​റ്റ്​ പോലുമില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള ലിസ്​റ്റിൻെറ കാലാവധി...