25.5 C
Kochi
Saturday, October 16, 2021

Daily Archives: 12th August 2020

തിരുവനന്തപും: കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടമാറിയാത്ത 45 കേസുകൾ. ഇന്ന് 880 പേർ രോഗമുക്തി നേടി. തിരുവനന്തപും - 226, മലപ്പുറം - 261, എറണാകുളം - 121, ആലപ്പുഴ - 118, കോഴിക്കോട് - 99, പാലക്കാടാ - 81, കോട്ടയം -...
ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു ലക്ഷത്തി എഴുപത്തി എണ്ണായിരം പേര്‍ക്കാണ് സ്മാർട്ട് ഫോണുകള്‍ നല്‍കുന്നത്. സംസ്ഥാനത്തെ 26 വ്യത്യസ്ത സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍വെച്ചാണ് ഫോണുകൾ വിതരണം ചെയ്യുക.
കൊച്ചി:മുളന്തുരുത്തി മാര്‍ത്തോമൻ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. തിങ്കളാഴ്ചക്കുള്ളില്‍ പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.  വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ്. 
മോസ്കോ: കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത 'സ്പുട്‌നിക് 5' എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. വാക്‌സിന് വലിയ തോതിലുളള കയറ്റുമതി സാധ്യതയുണ്ടെന്നും, എന്നാൽ  ആദ്യം രാജ്യത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആഭ്യന്തര വിപണിയെയാണ് പരിഗണിക്കുന്നതെന്നും അറിയിച്ചു. 
വാഷിംഗ്‌ടൺ:ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസിലെ ഇതിഹാസ സ്ഥാപനമായ 'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്'  എന്ന ബ്രാന്‍റ് നെയിം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ഉടമകളായ വാള്‍ട്ട് ഡിസ്നി തീരുമാനിച്ചു.  ഈ പേര് ഡിസ്നി ഇനി തങ്ങളുടെ മിനി സ്ക്രീന്‍ പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയില്‍  'ട്വന്‍റിത്ത് ടെലിവിഷന്‍' എന്ന് റീബ്രാന്‍റ് ചെയ്യും.  85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്‍റായ   'ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്' ചലച്ചിത്ര വിഭാഗം കഴിഞ്ഞ  ജനുവരിയില്‍ തന്നെ 'ട്വന്‍റിത്ത് സെഞ്ച്വറി...
ഡൽഹി: കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ലാൻഡിങ് പിഴവാണ് അപകടകാരണമെന്ന പ്രസ്താവനയെ തുടർന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിനെ മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് നിഗമനത്തില്‍ എത്തിയത് എങ്ങനെയെന്നാണ് പൈലറ്റുമാരുടെ ചോദ്യം. അപകടത്തില്‍ മരിച്ച പൈലറ്റുമാരെ ഡിജിസിഎ...
ജയ്പൂര്‍: രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന്‍ ദിശന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചു.  ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി തന്നെയാണ് പരിശീലകന് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, യാഗ്നിക്ക് താരങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചു. താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. ബിസിസിഐയുട ചട്ടപ്രകാരം യാഗ്നിക്ക് 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 
ഡൽഹി:നികുതി ദായകരെ സഹായിക്കാനായി  കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്.  പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ എന്നിവ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.  കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമാക്കി കുറച്ചതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങൾ  പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനകം  നടപ്പാക്കിയിട്ടുണ്ട്. 
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സംജു സെയ്ദലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, ജാമ്യാപേക്ഷ എതിർത്ത കസ്റ്റംസ് പ്രതികൾക്ക് സ്വർണ്ണക്കടത്ത് വ്യവസായം പോലെയാണെന്ന് ധരിപ്പിച്ചു. സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ  ശൃംഖലയുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു. അതേസമയം, യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന...
തിരുവനന്തപുരം: സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗിയായിതന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഫോൺകോൾ വിശദാംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്‌തേക്കാമെന്നുമുള്ള ആക്ഷേപവുമുണ്ട്. എന്നാൽ, രോഗികളുമായി സംവദിച്ച് സമ്പർക്കപ്പട്ടിക തയാറാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ നീക്കമെന്നാണ് പോലീസിന്റെ വാദം.