30 C
Kochi
Sunday, September 26, 2021

Daily Archives: 3rd August 2020

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആയിരത്തിനടുത്ത് കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്....
എറണാകുളം:പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം കഴിഞ്ഞ ദിവസം നടന്ന  ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. മരിച്ച ലോറി ഡ്രൈവർക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പോലീസുകാർ ക്വാറന്റീനിലാണ്.അതേസമയം, ലക്ഷദീപിലെ പവൻ ഹാൻസ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  രാവിലെ ലക്ഷദ്വീപിലേക്ക് പോകാനെത്തിയപ്പോൾ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് വ്യക്തമായത്....
ആലുവ:ആലുവയിൽ നാണയം കഴിച്ചതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് വൻ കുടലിന്‍റെ ഭാഗത്തായി രണ്ട് നാണയങ്ങൾ കണ്ടെത്തിയത്. എന്നാൽ, ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരത്തിനായി മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ്  കോടതിക്ക് നൽകി. സ്വപ്‍ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് മൊഴിയുടെ പകര്‍പ്പ് കസ്റ്റംസിനോട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‍ന ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയിൽ സമര്‍പ്പിക്കുകയായിരുന്നു.അതേസമയം കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതിനെ...
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഉയരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോധ മരിച്ചു. 59 വയസായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള മരിച്ചു. അർബുദ രോഗിയായിരുന്ന ഇവരെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശി അമലോത്ഭവ ക്ലീറ്റസ്...
ഇടുക്കി:പത്തനംതിട്ട ചിറ്റാറിൽ ഫാം ഉടമയായ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട്  ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.  വനം വകുപ്പ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന തെളിവുകള്‍ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ഇരുവരെയും  പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്നും സൂചനയുണ്ട്. 
തിരുവനന്തപുരം:   വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തയ്യാറാക്കിയ എഫ്‌ഐആര്‍ സിബിഐ കോടതിയില്‍ സമർപ്പിച്ചു. നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനാണ് പ്രധാന പ്രതി. നേരത്തെ കേസ് അന്വേഷിച്ച മംഗലപുരം പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും എഫ് ഐആറിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ സമർപ്പിച്ചിരിക്കുന്നത്.2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തു വച്ചായിരുന്നു അപകടം. സംഭവത്തില്‍ ബാലബാസ്കര്‍...
സില്‍വര്‍സ്റ്റോണ്‍:ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണ് ജയം. അവസാന ലാപ്പില്‍ ടയര്‍ പഞ്ചറായിട്ടും ഹാമില്‍റ്റണ്‍ റേസില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. പഞ്ചറായ ടയറുമായി റേസ് പൂര്‍ത്തിയാക്കിയ ആദ്യത്തെ താരം കൂടിയാണ് ഹമില്‍ട്ടണ്‍. നിലവിലെ ലോക ചാംപ്യന്‍ കൂടിയായ ഹാമില്‍ട്ടണ്‍ ഇത് ഏഴാം തവണയാണ് ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ കിരീടം ചൂടുന്നത്.  ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡ് കൂടിയാണ് ഇത്. ഈ വിജയത്തോടെ ഫോര്‍മുല വണ്ണിലെ...
മസ്കറ്റ്:   കുവൈത്തില്‍ പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾക്കാണ് കുവൈത്ത് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
പാറ്റ്‌ന:ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ  മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ ബലം പ്രയോഗിച്ച് ക്വാറന്‍റീന്‍ ചെയ്തതായി റിപ്പോർട്ട്. ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപിയും ട്വീറ്റ് ചെയ്തു. സുശാന്തിന്റെ മരണത്തിൽ പിതാവ് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്താൻ പട്ന പോലീസ് മുംബൈയിൽ എത്തിയത്...