30 C
Kochi
Thursday, December 2, 2021

Daily Archives: 9th August 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള...
ചെന്നൈ:ഹിന്ദി അറിയാതിരുന്നാല്‍ ഇന്ത്യക്കാരല്ലാതാകുമോയെന്ന് ഡിഎംകെ എംപി കനിമൊഴി. വിമാനത്താവളത്തില്‍ ഇന്ന് തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചാണ് കനിമൊഴിയുടെ ചോദ്യം. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥയോട് തനിക്ക് ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ചോദിച്ച മറുചോദ്യമാണ് കനിമൊഴിയെ ഇത്തരമൊരു ചോദ്യം ചോദിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.'ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ' എന്നായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ ചോദ്യമെന്ന് കനിമൊഴി ട്വിറ്ററില്‍ കുറിച്ചു. എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായതെന്ന് കനിമൊഴി ചോദിക്കുന്നു.#hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി...
  മൂന്നാർ: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തം നടന്ന പെട്ടിമുടിയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവർക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്കും കുടുംബത്തിനും അർഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പുന:രധിവാസം, മരണപ്പെട്ടവരുടെ കുട്ടികളുടെ...
തിരുവനന്തപുരം:ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാർ എൽഡിഎഫ് രാജ്യസഭ സ്ഥാനാർഥിയാവും. ഇന്ന് ചേര്‍ന്ന എല്‍ജെഡി സംസ്ഥാനനിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം.  വ്യഴാഴ്ച ശ്രേയാംസ് കുമാര്‍ പത്രിക നൽകും.എൽഡിഎഫ് ജയിക്കുമെന്നുറപ്പുള്ള സീറ്റിൽ  ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഓണ്‍ലൈനില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലെ തീരുമാനപ്രകാരം രാജ്യസഭാ സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു.  സീറ്റിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി...
ലണ്ടൻ: പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് പാകിസ്താൻ ജയിച്ചു കയറിയത്. ജോസ് ബട്‌ലർ, ക്രിസ് വോക്സ് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് ആണ് മത്സരത്തിലെ താരം.
മൂന്നാര്‍:രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത് സമീപത്തെ അരുവിയില്‍നിന്നാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്നലെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.ഇനിയും 29 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കുള്ള തിരിച്ചില്‍ ഊര്‍ജിതമാക്കിയതായി കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട്ടില്‍ നിന്നും പെട്ടിമുടിയില്‍ എത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം,  സര്‍ക്കാര്‍ പ്രഖ്യാപിച്ച...
മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ് മേഖലയില്‍ നിന്ന് മാറിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും വിവരമുണ്ട്.അതേസമയം, കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണല്‍ എസ്പി ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍...
ബാഴ്‌സലോണ:യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നത്. ബാഴ്‌സലോണ നാപ്പോളിയെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ 4-1നും തകര്‍ക്കുകയായിരുന്നു.10-ാം മിനിറ്റില്‍ തന്നെ ക്ലെമന്റ് ലെഗ്ലെറ്റിന്റെ ഹെഡറിലൂടെ ബാഴ്‌സ മുന്നിലെത്തിയിരുന്നു. 23-ാം മിനിറ്റില്‍ സൂപ്പര്‍ താരം മെസ്സിയുടെ മാജിക്കില്‍ ബാഴ്സ വീണ്ടും വലനിറച്ചു. നാപ്പോളി ബോക്‌സില്‍...
മലപ്പുറം:കരിപ്പൂര്‍ വിമാന അപകടം അന്വേഷിക്കാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യക സംഘത്തെ രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി സാബു വിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.അതേസമയം, കരിപ്പൂർ വിമാനപകടത്തിന്റെ കാരണമന്വേഷിക്കുന്ന ഡിജിസിഎ സംഘം ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. പൈലറ്റിന് വീഴ്ചപറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റണ്‍വെയെ കുറിച്ചുള്ള പരാതികളിലും കഴമ്പില്ലെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്. പ്രതികൂല കാലാവസ്ഥയും സാങ്കേതിക തകരാറുകളും...
ന്യൂഡല്‍ഹി:മഴക്കെടുതിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. മഴക്കെടുതി രൂക്ഷമായ കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.അതേസമയം, ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഏഴു ജില്ലകളില്‍ റെഡ്...