25.5 C
Kochi
Saturday, October 16, 2021

Daily Archives: 28th August 2020

തിരുവനന്തപുരം:ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി  പി ടി തോമസ് എംഎല്‍എ. കത്തെഴുതിയെന്ന ഒറ്റക്കാരണത്തിന്‍റെ പേരില്‍ ശശി തരൂരിനെതിരെ തിരിയുന്നത് ശരിയല്ലെന്ന് പിടി തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ എകെ ആന്‍റണി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി അധ്യക്ഷന്റെ നിര്‍ദേശം അവഗണിച്ചാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തരൂരിനെ പിന്തുണച്ച് കൊണ്ട് പി ടി തോമസ് എത്തിയിരിക്കുന്നത്. തരൂരിനെ പോലുള്ള വിശ്വ പൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും...
തിരുവനന്തപുരം:ഒരു വര്‍ഷത്തിനിടെ സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രമെന്ന് ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യര്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ വിശദീകരണം തേടിയാണ് വിളിച്ചത്. വിശദീകരണം വാര്‍ത്തയായി നല്‍കുകയും ചെയ്തു. അല്ലാതെ തനിക്ക് സ്വപ്നയുമായി യാതോരു അടുപ്പവും ഇല്ല. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവിധ മേഖലകളിലുള്ളവരുമായി ബന്ധപ്പെടേണ്ടിവരും. ചാനലിന്‍റെ ചുമതലയില്‍ നിന്ന് തത്ക്കാലം മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ...
ന്യൂഡല്‍ഹി:നീറ്റ് - ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്ച ഉണ്ടാകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സ്പീക്ക് അപ്പ് ഫോർ സ്‌റ്റുഡന്റ് സേഫ്റ്റി എന്ന പേരിൽ ദേശിയ തലത്തിൽ നടത്തിയ ഓൺലൈൻ കാമ്പയിന്റെ ഭാഗമായി രാഹുൽ ഗാന്ധി സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുകയായിരുന്നു.അതേസമയം, ഈ വര്‍ഷത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍...
മുംബെെ:ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിയെ സിബിഐ  ചോദ്യം ചെയ്തു. സുശാന്ത് ലഹരി മരുന്ന് പതിവായി ഉപയോഗിക്കാറുണ്ടായിരുന്നു. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിയ സിബിഐക്ക് മൊഴി നല്‍കി.റിയ ചക്രവര്‍ത്തിയുടെ പിതാവിനെയും സഹോദരനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ കുടെയുണ്ടായിരുന്ന സിദ്ധാര്‍ത്ഥ് പിത്താനിയെ ഏഴു ദിവസമാണ് ചോദ്യം ചെയ്തിരുന്നത്.അതേസമയം, എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി ഈ ആരോപണങ്ങളെ കുറിച്ച്...
ന്യൂഡല്‍ഹി:ലാവലിന്‍ കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കേസിലെ പ്രതിയായ ശിവദാസനാണ് അപേക്ഷ നല്‍കിയത്. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് അപേക്ഷയില്‍ ശിവദാസന്‍ പറയുന്നു.തിങ്കളാഴ്ച എസ്.എന്‍.സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരക്കെയാണ് ഇന്ന് സുപ്രീംകോടതി രജിസ്ട്രിയില്‍ കേസിന്‍റെ വാദം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ കേസിലെ വാദം കേള്‍ക്കല്‍ നീട്ടിവെയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഏപ്രില്‍ ഒന്നിന് സുപ്രീം കോടതി പുറപ്പടുവിച്ച വിധിയില്‍ ലാവലിന്‍ കേസ്...
ന്യൂഡല്‍ഹി:   സംഘടന തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനം നഷ്ടമാകുമെന്ന് ഭയക്കുന്നവരാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.  തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്‌.കഴിഞ്ഞ കുറച്ച്‌ ദശകങ്ങളായി പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ...
തിരുവനന്തപുരം:നിയമസഭയിൽ തെറി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറി വിളിക്കുന്നത് യുഡിഎഫ് സംസ്ക്കാരമല്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ആരാണ് തെറി വിളിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സ്വന്തം ശീലം വച്ചാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍, കള്ളനെ കയ്യോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളത്. എട്ട് ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നിന് പോലും...
പത്തനംതിട്ട:സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലർ ഫിനാൻസ്  ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കൾ  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ.റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് ദില്ലി എയർപോർട്ടിൽ പിടിയിലായത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  എയർ പോർട്ട് അധികൃതർ തടഞ്ഞ് വെച്ച് ഇവരെ പൊലീസിന് കൈമാറുകയായിരുന്നു.  ഇവരെ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.അതേസമയം,  വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിച്ചു. പോപ്പുലർ ഫിനാൻസിലെ...
ടോക്യോ:ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കുന്നു. ഭരണ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അടിയന്തര യോഗത്തിലാണ്‌ ഷിന്‍സോ ആബെ രാജിവെക്കാനുള്ള തീരുമാനം അറിയിച്ചത്‌. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹിരോഷികെ സെകെയാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ ആബെ വാര്‍ത്താ സമ്മേളനം നടത്താനിരിക്കെയാണ്‌ രാജി വാര്‍ത്ത പുറത്തുവന്നത്‌. അടുത്തിടെ രണ്ടു തവണ അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന്‌ അദ്ദേഹത്തെ...
തിരുവനന്തപുരം:അസിസ്റ്റന്‍റ് കമാൻഡർമാരുടെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡിജിപിക്ക് എതിരെ സംസ്ഥാനസർക്കാർ. സ്ഥലം മാറ്റപ്പെട്ടവരിൽ അഞ്ച് പേരെ അവരുടെ സൗകര്യം അനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ മാറ്റി നിയമിച്ചിരുന്നു. ഈ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, സ്ഥലം മാറ്റ ഉത്തരവിൽ ഡിജിപിക്ക് ഇടപെടാൻ കഴിയില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.സായുധസേനയിലെ സ്ഥലം മാറ്റപ്പട്ടികയിൽ ഡിജിപി ഇടപെട്ടതാണ് ആഭ്യന്തരവകുപ്പ് ഉടനടി ഇടപെട്ട് തിരുത്തുന്നത്. അസിസ്റ്റൻഡ് കമാൻഡർമാരെ നിയമിക്കാനും സ്ഥലം മാറ്റാനും സർക്കാരിന് മാത്രമാണ് അധികാരം. അതിൽ ഡിജിപി ഇടപെടാൻ പാടില്ലെന്നും...