25.5 C
Kochi
Saturday, October 16, 2021

Daily Archives: 31st August 2020

തിരുവനന്തപുരം:   മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും.സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല.സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി(85) അന്തരിച്ചു. കുറച്ചുനാളായി ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ മകൻ അഭിജിത്ത് മുഖർജി ഒരു ട്വീറ്റു വഴിയാണ് മരണവിവരം അറിയിച്ചത്.With a Heavy Heart , this is to inform you that my father Shri #PranabMukherjee has just passed away inspite of the best efforts of Doctors of RR Hospital & prayers ,duas...
ചെന്നൈ:ഐപിഎല്ലിനായി യുഎഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ.പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർ കിങ്സ് ടീമുമായി ഉടക്കിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങൾക്ക് സംഭവിച്ചതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ടുകൾ.പക്ഷേ എൻ. ശ്രീനിവാസൻ ഔട്ട്ലുക്കിന് നൽകിയ പ്രതികരണമനുസരിച്ച് ടീമുമായി ഉടക്കിയാണ് താരം മടങ്ങിയതെന്നാണ് റിപ്പോർട്ട്. റെയ്നയെ കടുത്ത...
തിരുവനന്തപുരം:തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത് രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിഐജി. എല്ലാ സാധ്യതയും അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും  സഞ്ജയ്കുമാര്‍ ഗുരുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്ത അറിയാം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡിഐജി വ്യക്തമാക്കി.അതേസമയം, വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് പിടിയിലായത്.  അക്രമിസംഘം സഞ്ചരിച്ച രണ്ടു ബൈക്കുകള്‍ കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന...
ഡൽഹി:കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വീറ്റുകള്‍ സുപ്രീം കോടതിയെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സുപ്രീം  കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറ് മാസം തടവോ രണ്ടായിരം രൂപ പിഴയോ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഒരു രൂപ പിഴയാണ് കോടതി...
മാഡ്രിഡ്:തുടർച്ചയായ അഞ്ചാം വർഷവും യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ലിയോണിന്റെ പെൺപട. ഫൈനലിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വോൾവ്സ്ബർഗിനെ തകർത്താണ് ലിയോൺ കിരീടം ചൂടിയത്. ലിയോൺ വനിതാ ടീമിന്റെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്.25-ാം മിനിറ്റിൽ സോമ്മറിലൂടെ ലിയോണാണ് ആദ്യം ഗോൾ നേടിയത്. 44-ാം മിനിറ്റിൽ സാകി കുമാഗി അവരുടെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ അലക്സാൻഡ്ര പോപ്പിലൂടെ ഒരു ഗോൾ മടക്കാൻ വോൾവ്സിനായി. എന്നാൽ 88-ാം മിനിറ്റിൽ...
ന്യൂഡല്‍ഹി:ലാവലിന്‍ കേസ് വീണ്ടും ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്. ജസ്റ്റിസ് ലളിതിന്‍റെ ബെഞ്ചാണ് കേസ് മാറ്റിയത്. 2017 മുതല്‍ ജസ്റ്റിസ് രമണയാണ് കേസ് കേള്‍ക്കുന്നതെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. എന്തുകൊണ്ടാണ് തങ്ങളുടെ ബെഞ്ചിന് മുന്നില്‍ കേസ് ലിസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ലളിത് പറഞ്ഞു.പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും ബെഞ്ച് മാറിയത്. ജസ്റ്റിസ് വിനീത് സരൺ ആണ് ബഞ്ചിലെ മറ്റൊരു അംഗം. നേരത്തെ ജസ്റ്റിസ്...
ഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ഒറ്റദിവസത്തിനിടെ 971 പേര്‍ മരിച്ചതടക്കം ആകെ കൊവിഡ് മരണങ്ങള്‍ 64,469 ആയി. രാജ്യത്തെ കോവിഡ് മുക്ത നിരക്ക് 76.62 ശതമാനമായിട്ടുണ്ട്. 27.74 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി. 7.81 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ദൈനംദിന റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ...
തിരുവനന്തപുരം:എക്സൈസ് വകുപ്പിൽ നിലനിന്നിരുന്ന സീനിയോറിറ്റി തർക്കം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പിൽ ഭരണകക്ഷി നേതാക്കൾ നടത്തിയ അനാവശ്യ ഇടപെടാലണ് ഇതിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു.എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. ഈ കേസുകൾ കൃത്യസമയത്ത് പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ അനുവിനും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചേനെയെന്ന് ആരോപണം ഉയർന്നിരുന്നു.എല്ലാ പിഎസ്സി റാങ്ക് ലിസ്റ്റും ആറ് മാസത്തേക്ക് നീട്ടണമെന്നും ചെന്നിത്തല...
തിരുവനന്തപുരം:തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.എസ്‌.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പട്ടിണി സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം  ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവർത്തകർ റോഡിന് ഇരുവശവും കുത്തിയിരിന്ന് പരസ്പരം കല്ലെറിഞ്ഞു. പി.എസ്‌.സി  റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ ജോലി ലഭിക്കാത്തതില്‍ മനംനൊന്ത്  കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് ഷാഫി പറമ്പില്‍...