Sat. Apr 27th, 2024
കൊച്ചി:

എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി സ്വദേശി ഗോപി മരിച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ  മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചു. ഇത് കൂടാതെ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കാറാണ് മരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam