25.5 C
Kochi
Saturday, October 16, 2021

Daily Archives: 15th August 2020

ഡൽഹി: ഡൽഹിയിൽ കൊവിഡ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോ​ഗ്യവും ആം ആദ്മി സർക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സെക്രട്ടറിയേറ്റിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സംസാരിക്കവെയാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാൾ നിയന്ത്രണ വിധേയമാണ് സംസ്ഥാനത്തെ കൊവിഡ് വ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ, കൊവിഡ് പോരാളികൾ, വിവിധ സംഘടനകൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഡൽഹി:ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ. കഴിഞ്ഞവർഷം, എയർ  ഇന്ത്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ച ശേഷം പിന്നീട് നിയമപരമായി അത് പിൻവലിച്ച 40 പൈലറ്റുമാരെയാണ് മുന്നറിയിപ്പ് ഒന്നും കൂടാതെ എയർ ഇന്ത്യ പുറത്താക്കിയത്. കഴിഞ്ഞ 13ന് രാത്രി  10 മണിക്കാണ്  എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പല പൈലറ്റുമാരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ഗുരുതരമായ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ...
തിരുവനന്തപുരം:   പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ പല്ല് പൊഴിച്ചു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പമ്പ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം അനിവാര്യമാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ഡൽഹി:   രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 996 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 49,036 ആയി. പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതൽ രേഖപ്പെടുന്നത് നിലവിൽ ഇന്ത്യയിലാണ്.മഹാരാഷ്ട്രയില്‍ മാത്രം 12,608 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഉത്തർ പ്രദേശിലും...
തിരുവനന്തപുരം:   സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു."കൊവിഡ് എന്ന മഹാമാരിക്കെതിരെ...
കോഴിക്കോട്:   പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു പുനലൂർ രാജൻ.വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ കെ ജി, ഇ എം എസ്, ഇന്ദ്രജിത്ത് ഗുപ്ത, എം ടി വാസുദേവൻ നായർ, എസ് കെ പൊറ്റെക്കാട്ട്,...
ഡൽഹി:   സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മെയ്ക്ക് ഫോർ വേൾഡിനാണ് ലക്ഷ്യമിടുന്നതെന്നും ലോകം വളരണമെങ്കിൽ ഇന്ത്യ വളരണമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഓരോ പൗരനും കൊവിഡ‍് വാക്സിൻ എത്തിക്കുമെന്നും അടിസ്ഥാനസൗകര്യവികസനത്തിന് 110 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി അദരമർപ്പിച്ചു. രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന്...