Sat. Apr 27th, 2024

മുംബൈ:

ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. അമിതാഭ് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യയും നേരത്തെ തന്നെ കൊവിഡിൽ നിന്ന് മുക്തി നേടിയിരുന്നു. 

 

By Arya MR