25.5 C
Kochi
Saturday, October 16, 2021

Daily Archives: 21st August 2020

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കെെമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ  കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്യാനാണ് സർക്കാർ തീരുമാനം. അതേസമയം, തിങ്കളാഴ്ച ചേരുന്ന ​ നി​യ​മ​സ​ഭ സ​മ്മേ​ള​നത്തിൽ കേ​ന്ദ്ര തീ​രുമാനത്തിനെതിരെ പ്രമേയം കൊണ്ടുവരും. നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​തി​നൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി വി​ഷ​യ​ത്തി​ല്‍ മു​ന്നോ​ട്ടു​പോ​കാ​നാണ് ഭരണ-പ്രതിപക്ഷ നിലപാട്.അതേസമയം തിരുവനന്തപുരം വിമാനത്താവളം കെെമാറാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. തിരുവനന്തപുരത്ത് 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും...
കൊച്ചി:സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് ചുമത്തിയ കേസിലും സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചു.  കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  ഹവാല, ബിനാമി ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സ്വപ്ന വാദിച്ചത്.  എന്നാല്‍ ഇക്കാര്യത്തില്‍ ഇ ഡിയുടെ വാദങ്ങള്‍ ശരിവെച്ചു കൊണ്ടാണ്  പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്.
ബെയ്ജിങ്:പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ് ആരോഗ്യവകുപ്പ്.  നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ ബെയ്ജിങ് തീരുമാനിച്ചിരിക്കുന്നത്.  മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ജനങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് വെളളിയാഴ്ച പുറത്തിറങ്ങിയത്.
ഡൽഹി:മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ അധികാരം ദുരുപയോഗം ചെയ്തതിന് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 2018ൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.  ജസ്റ്റിസ് ഗോഗോയ് വിരമിച്ചതിനാൽ ഈ പൊതുതാത്‌പര്യ ഹര്‍ജിയുടെ പ്രസക്തിയില്ലാതായെന്നാണ് കോടതി നിരീക്ഷിച്ചത്.   നിരവധി കത്തുകൾ അയച്ചിട്ടും സുപ്രീംകോടതി രജിസ്ട്രി തന്റെ ഹർജി പട്ടികയിൽ ലിസ്റ്റ് ചെയ്തില്ലെന്ന് പരാതിക്കാരൻ വാദിച്ചെങ്കിലും...
ഡൽഹി:സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന. സോണിയ ഗാന്ധി തന്റെ താത്പര്യം  മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.  ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച് തീരുമാനം യാഥാർത്ഥ്യമാക്കാനാണ് സോണിയാ ഗാന്ധിയുടെ തിരുമാനം. അതേസമയം സോണിയ ഗാന്ധി ഒഴിയുമ്പോൾ രാഹുലിനെ തന്നെ ആ പദവിയിൽ എത്തിക്കാൻ രാഹുൽ അനുകൂല വിഭാഗം സമ്മർദം ശക്തമാക്കി.
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥികളെ തിരികെ വിളിക്കുന്നു.  സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം  വിദ്യാർത്ഥികളെയാണ് തിരികെ വിളിക്കുന്നത്.  ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൾമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.  ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്  375 ജൂനിയർ നഴ്‌സുമാരാണ്  സമരത്തിനിറങ്ങിയത്.
ഡൽഹി:ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.  അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ നിന്ന് പുരസ്‌കാരങ്ങൾ നൽകും. മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്‌ക്കാരത്തിന് അർഹയായി. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ടേബിള്‍ ടെന്നീസ് താരം മണികാ ബത്ര,  വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്പിക്‌സ് ജേതാവ് മാരിയപ്പന്‍ തങ്കവേലു,  ഹോക്കിതാരം റാണി രാംപാല്‍...
മ്യൂണിച്ച്:യൂറോപ്പ  ലീഗ് ഫൈനൽസ് ഇന്ന് ജർമനിയിലെ റെയ്ൻ എനർജി സ്റ്റേഡിയനിൽ വെച്ച് നടക്കും.  ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.  യൂറോപ്പയില്‍ അഞ്ച് തവണ കിരീടം നേടിയ ടീമാണ് സെവിയ്യ. ഇന്റർമി ലാൻ ആകട്ടെ  മൂന്ന് തവണ യൂറോപ്പ കിരീടം നേടിയിട്ടുണ്ട്.  ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. 
ഡൽഹി:വാർഷിക ഉത്സവത്തിനായി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾക്ക് തുറക്കാൻ അനുമതി നൽകി സുപ്രീം കോടതി. മഹാരാഷ്ട്ര  സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അനുമതി നൽകിയത്.  വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സർക്കാർ, മതപരമായ ചടങ്ങുകൾക്ക് അനുമതി നിഷേധിക്കുന്നത് വിചിത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു. എന്നാൽ, ഗണേശ ചതുർഥി അടക്കം ആയിരങ്ങൾ എത്തുന്ന മറ്റ് ആഘോഷങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.   പുരി ജഗന്നാഥൻ തങ്ങളോട്...