25.5 C
Kochi
Saturday, October 16, 2021

Daily Archives: 22nd August 2020

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും,...
ന്യൂയോർക്ക്:   ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെയാണ് വോട്ട് ചെയ്തത്.സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും എതിരെ വോട്ട് ചെയ്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇറാനെതിരെ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്.
ഡൽഹി:ഇന്ത്യയിൽനിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കി.  സ്വന്തം രാജ്യമായ കൈലാസത്തിലെ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' നിർമിച്ച 'കൈലാസിയൻ ഡോളർ' ആണ് ശനിയാഴ്ച പുറത്തിറക്കിയത്.11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലാവുമെന്ന് വന്നതോടെയാണ് ഇയാൾ ഇന്ത്യ വിടുന്നത്....
തിരുവനന്തപുരം:കൊവിഡ് ജാഗ്രതയിൽ  പാളിച്ചയുണ്ടാകാതെ വേണം ഇത്തവണ ഓണാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സു പതറാതെ, രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരു വിധ പാളിച്ചയ്ക്കും ഇടനൽകാതെ നമുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി ഓണാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് നമ്മൾ മലയാളികൾ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീർത്ത...
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത്‌ അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ തന്നെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് 55 ലക്ഷം രൂപ സർക്കാർ നല്‍കിയത്.ഈ സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണ്. അദാനിയെ എതിർക്കുമ്പോൾ തന്നെ അദാനിയുമായി ബന്ധമുള്ളവരുടെ സഹായം തേടിയ മുഖ്യമന്ത്രി കുമ്പിടിയെ പോലെ  പെരുമാറുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ...
അടൂർ:ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളായ ഇരുവരേയും അടൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ മൂന്ന് പ്രാവശ്യം ഇരുവരെയും ചോദ്യം ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചിരുന്നു.ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.ആയിരത്തിലധികം...
തിരുവനന്തപുരം:തിരുവനന്തപുരം  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ  വിശദീകരണവുമായി  കേന്ദ്ര വ്യോമയാന മന്ത്രി  ഹർദീപ് സിങ് പുരി.  ഇന്നലെ അദ്ദേഹം ഉയർത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവർത്തനമാണ് ഇന്നും തന്റെ ഫെയ്‌സ്ബുക് പോസ്റ്റിൽ കേന്ദ്രമന്ത്രി കുറിച്ചത്.  പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള  പങ്കാളിത്തത്തിലുള്ള രണ്ട് വിമാനത്താവളങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന കേരളം എന്തിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തുന്നുവെന്നാണ് ഹർദീപ് സിംഗ് പുരി...
കൊച്ചി: കോൺസുലേറ്റ് ബാഗേജുകളിൽ  സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുകയാണെന്ന് എൻഐഎ.  അന്താരാഷ്ട്ര തലത്തിൽ ആരോപണമുണ്ടായ കേസാണ് ഇത്.കേസിൽ ആകെയുള്ള 20 പ്രതികളിൽ നാല് പേർ വിദേശത്താണ് ഉള്ളത്. ഇവർക്കെതിരെ  ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്നും എൻഐഎ  കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലൈഫ്...
ഇന്റർമിലാനെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് സെവിയ്യ.  ഇരു ടീമും രണ്ട് ഗോളടിച്ച് നില്‍ക്കെ 74ാം മിനിറ്റില്‍ ഇന്റർ മിലാന്റെ  റൊമേലു ലൂക്കാക്കു സെല്ഫ് ഗോളടിച്ചതാണ് സെവിയ്യ കപ്പ് നേടാൻ കാരണമായത്.  ഇത് ആറാം തവണയാണ് സെവിയ യൂറോപ്പ് കപ്പ് നേടുന്നത്. ഫൈനലില്‍ എത്തിയ ഒരു മത്സരത്തിലും സെവിയ പരാജയപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്.സെവിയയ്ക്കായി ലൂക്ക് ഡെ ജോങ് രണ്ട് ഗോള്‍ നേടി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍...
ന്യൂഡല്‍ഹി:   രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ കോടതിയോട്‌ മാപ്പ്‌ ചോദിക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലായ്‌മയും നിന്ദയുമാകുമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏത്‌ സ്ഥാപനത്തിനും എതിരായ തുറന്ന വിമര്‍ശനം ഭരണഘടന വാഴ്‌ച സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന്‌ ദ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.കോടതിയലക്ഷ്യ കേസില്‍ ശിക്ഷ ഒഴിവാക്കുന്നതിന്‌ ട്വീറ്റിലെ പരാമര്‍ശങ്ങള്‍ തിരുത്താന്‍ സുപ്രീം കോടതി ആഗസ്റ്റ്‌ 24 വരെ സമയം അനുവദിച്ചിരിക്കെയാണ്‌ മാപ്പ്‌ ചോദിക്കില്ലെന്ന്‌ ആവര്‍ത്തിച്ചിരിക്കുന്നത്‌.തന്റെ രണ്ട്‌ ട്വീറ്റുകള്‍ "ഇന്ത്യന്‍...