Daily Archives: 25th August 2020
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍...
തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല.അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ സുപ്രധാന ഫയലുകൾ നശിപ്പിക്കാനുള്ള സർക്കാർ ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ...
കാസര്‍ഗോഡ്:പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിൽ ആശങ്കയോ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ കൈകൾ ഈ കേസിൽ സംശുദ്ധമാണ്. കേസന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോയത് സർക്കാരിന്റെ കാര്യമാണ്. അതിൽ പാർട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഗൂഢാലോചനകളും പുറത്തുവരട്ടെയെന്നും പാർട്ടിക്ക് അതിൽ ഭയമില്ലെന്നും എം...
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കും. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക...
കോട്ടയം: പാലാ രാമപുരത്ത് റോഡിൽ വെള്ളം നിറഞ്ഞ് കിടന്ന കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയറും കോട്ടയം ജില്ലാ കളക്ടറും റോഡിലെ കുഴിയടക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അലംഭാവത്തെ കുറിച്ച് അന്വേഷിച്ച് സെപ്റ്റംബർ 30 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.ഹോട്ടൽ തൊഴിലാളിയായിരുന്ന റോയി (45)യാണ് ഇക്കഴിഞ്ഞ...
മുംബൈ:2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ല. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവര്‍ഷവും കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു.2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള...
കൊച്ചി:പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ ചിത്രം 'ലാല്‍ ജോസി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും സംവിധായകന് തന്നെയാണ്.സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനറാണ് ലാല്‍ജോസ്. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രം പറയുന്നത്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം...
ഡൽഹി:
പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.2019 ഫെബ്രുവരിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീരവിനെതിരെ തയാറാക്കിയ കുറ്റപത്രത്തിൽ ആമിയുടെ പേരും ചേർത്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 30 മില്യണ്‍ ഡോളര്‍ വിലവരുന്ന രണ്ടു അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയതുമായി...
ജമ്മു:രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ്ർ അടക്കം 19 പേരെയാണ് പ്രതി ചേർത്തിയിട്ടുള്ളത്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, സഹോദരൻ റഫു അസ്ഹര്‍ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിലെ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നതാണ് കുറ്റപത്രമെന്നാണ് റിപ്പോർട്ട്. 2019 ഫെബ്രുവരി 14നായിരുന്ന രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. നാൽപ്പത് സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു...
ന്യൂഡല്‍ഹി:പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ വാദം അവസാനിച്ചു. കേസില്‍ സെപ്റ്റംബര്‍ രണ്ടിനകം വിധിപറയും. കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന് രാജീവ് ധവാന് പറഞ്ഞു. നിരുപാധികമാപ്പ് മാത്രമേ അംഗീകരിക്കൂ എന്ന ഉത്തരവ് ബലപ്രയോഗമാണ്. കുറ്റം ചെയ്തുവെന്ന് മനസാക്ഷിക്ക് തോന്നിയാല്‍ മാത്രമെ മാപ്പ് പറയുകയുള്ളൂവെന്ന് രജീവ് ധവാന് വ്യക്തമാക്കി. മാപ്പ് പറയാന്‍ നിര്‍ബന്ധിച്ച് കൊണ്ട് കോടതിക്ക് ഉത്തരവിറക്കാനാകില്ല. വിമര്‍ശനം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതി തകരമെന്നും രാജീവ് ധവാന് വാദിച്ചു.അപകീര്‍ത്തിപ്പെടുത്തല്‍...