25.5 C
Kochi
Saturday, October 16, 2021

Daily Archives: 16th August 2020

കാസര്‍കോഡ്:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി . കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ബളാൽ സ്വദേശികളായ കുഞ്ഞിന്‍റെ അച്ഛനും അമ്മക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണംക്കടത്തിയ കേസിലെ  പ്രതികൾ ഉൾപ്പെട്ട മുൻ കള്ളക്കടത്തിന്‍റെ വിവരങ്ങൾ കൂടി കസ്റ്റംസിന് ലഭിച്ചു. അറസ്റ്റിലായ ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം സ്വർണ്ണം കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.ഇങ്ങനെ ലഭിച്ച സ്വര്‍ണം ഷംജുവിന്റെ അടുത്ത ബന്ധുവിന്റെ ആഭരണ നിര്‍മാണ ശാലയില്‍ വച്ച് ഉരുക്കുകയും വിവിധ തൂക്കങ്ങളിലുള്ള മൂശയുടെ രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. ഇത് പിന്നീട് ജ്വല്ലറി ഉടമകള്‍ക്ക് വില്‍ക്കുകയായിരുന്നു. മൂന്നുകോടി രൂപ ചെലവിട്ടാണ് ഈ പ്രവൃത്തികള്‍...
ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന എ ബി വാജ്‌പേയി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. 'ഈ പുണ്യദിനത്തില്‍ അടല്‍ ജി ക്ക് പ്രണാമം. രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങള്‍ ഇന്ത്യ എപ്പോഴും ഓര്‍മ്മിക്കുന്നുവെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ  ഒരു വീഡിയോയും അദ്ദേഹം പങ്കുവെയ്ച്ചിട്ടുണ്ട്.  വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നതും പ്രധാനമന്ത്രി തന്നെയാണ്.അടല്‍ ജിയുടെ ത്യാഗം ഈ...
ചെന്നെെ:കൊവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലസുബ്രഹ്മണ്യത്തിന്‍റെ  ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാൾ ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചെന്നെെയിലെ എംജിഎം ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെങ്കിലും അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  
തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന്‍  ആണ് മരിച്ചത്. 72 വയസ്സായിരുന്നു. നാലു ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.  മണികണ്ഠന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും നടത്തിയ പരിശോധനയില്‍ 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പൂജപ്പുര ജയിലില്‍ തന്നെ ഒരുക്കിയിരിക്കുന്ന...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ശ്വാസകോശ അര്‍ബുദത്തിന്...
ന്യൂഡല്‍ഹി:കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാൻ ചേതന്‍ ചൗഹാന്‍റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലെെയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കകള്‍ തകരാറിലായ ചേതന്‍ ചൗഹാനെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ജൂലെെ അവസാനത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ  ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ആരോഗ്യ...