25 C
Kochi
Thursday, December 2, 2021

Daily Archives: 5th August 2020

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അട്ടിമറി ജയവുമായി അയർലൻഡ്. 7 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ലോക ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലണ്ട് നേടിയത്. പോൾ സ്റ്റെർലിങ്, ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി എന്നിവരുടെ ഉജ്ജ്വല സെഞ്ചുറികളാണ് അയർലൻഡിന് ജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഇംഗ്ലണ്ടിൻ്റെ ഡെവിഡ് വില്ലി മാൻ ഓഫ് ദ സീരീസായി.
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ 75കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ലോറി ഡ്രൈവര്‍  മുഹമ്മദ് ഷാഫി എന്ന് പോലീസ്. കേസിലെ രണ്ടാം  പ്രതി മനോജ് ഇവരെ  ശാരീരികമായി ഉപദ്രവിച്ചതായും മുവാറ്റുപുഴ ഡിവൈഎസ്പിഎസ് മുഹമ്മദ് റിയാസ് പറഞ്ഞു.  മനോജിന്റെ അമ്മയായ ഓമനയാണ് മൂന്നാം പ്രതി. വയോധികയെ ബോധപൂർവം കൂട്ടികൊണ്ടുപോയത് ഇവരാണ്.  കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.  കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയക്ക് ശേഷം...
ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യത്തിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടുതൽ വാദമുഖങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകനോട് ആത്മീയശക്തി തങ്ങളിൽ പ്രയോഗിക്കുകയാണോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ...
 ബംഗളൂരു: വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾ നിർമ്മിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് തിരിച്ചടി.  പരിസ്ഥിതി ആഘാതനിർണയ ചട്ടം 2020ന്റെ  അന്തിമകരട് വിജ്ഞാപനം ഇറക്കുന്നത് കർണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു.  പ്രാദേശികഭാഷകളിൽ കരടിന്‍റെ രൂപം ഇറക്കാത്തതെന്ത് എന്ന് ചോദിച്ച ഹൈക്കോടതി, എങ്കിൽ മാത്രമേ ജനങ്ങൾക്ക്  അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ടാകൂ എന്ന് നിരീക്ഷിച്ചു. അനുവദനീയമായ മറ്റ് നടപടികളുമായി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന് മുന്നോട്ട് പോകാമെന്നും ചീഫ് ജസ്റ്റിസ്...
തിരുവനന്തുപുരം:  ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജുലാല്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. രണ്ട് കോടിയുടെ തട്ടിപ്പിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തതായും പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റിയതായും ബിജുലാൽ പറഞ്ഞു. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും സമ്മതിച്ചിട്ടുണ്ട്.  ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 1,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന ദിവസമാണ്. 1,234 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല...
തിരുവനന്തപുരം:സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന...
ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള തന്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കി കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി തന്റെ രാഷ്ട്രീയ നിലപാട് കൂടി വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. മര്യാദ പുരുഷോത്തമനായ രാമൻ ഒരിക്കലും അനീതിയ്ക്കും, ക്രൂരതയ്ക്കും വെറുപ്പിനുമൊപ്പവും അല്ലെന്ന് അദ്ദേഹം കുറിച്ചു.അതേസമയം, സാമുദായിക സൗഹാർദവും...
ന്യൂഡല്‍ഹി:ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്ന് ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർ​ഗവ വ്യക്തമാക്കി.  രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.  കൊവിഡിനെ മറികടക്കാൻ ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പുറമെ എല്ലാ പൗരൻമാരുടെയും പൂർണ്ണപങ്കാളിത്തം അനിവാര്യമാണെന്നും  ഐസിഎംആർ ഡയറക്ടർ ജനറൽ  എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടും  വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതൽ ഓഗസ്റ്റ് ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.