25.5 C
Kochi
Saturday, October 16, 2021

Daily Archives: 27th August 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും,...
കോവിഡ്‌ വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന്‌ നടപ്പാക്കിയ ലോക്ക്‌ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷം 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ധനമന്ത്രി.ഈ സാമ്പത്തിക വര്‍ഷം 1.65 ലക്ഷം കോടി രൂപ ജിഎസ്‌ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കി. മാര്‍ച്ചില്‍ നല്‍കിയ 13806 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. 95444 കോടി രൂപയാണ്‌ ജിഎസ്‌ടി...
പത്തനംതിട്ട:വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ച് പൂട്ടി ഉടമയും കുടംബവും  മുങ്ങി. ഏകദേശം 2000 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പരാതികള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും  കഴിഞ്ഞ ദിവസം ഉടമ കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും കൊടുത്തിട്ടുണ്ട്.പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണ് ഈ ഫൈനാൻസിയേഴ്സിന് ഉള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമായിരുന്നുവെങ്കിലും  പെട്ടെന്നുണ്ടായ പ്രതിസന്ധിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.വകയാറിൽ താമസിച്ചുവരികയായിരുന്ന ഉടമകളായ ഇണ്ടിക്കാട്ടില്‍ റോയ് ഡാനിയേലും ഭാര്യ പ്രഭ...
തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു. നയതന്ത്ര പാഴ്‌സലിൽ വന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ച ജൂലൈ അഞ്ചാം തീയതി സ്വപ്ന സുരേഷും അനിൽ...
തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. രണ്ട് ദിവസമായി നടക്കുന്ന വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍, കസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കമുള്ളവര്‍ പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരായി. ഇവരാണ് ലൈഫ് പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചത്.
തിരുവനന്തപുരം:പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. തട്ടിപ്പിനായി പ്രതി വ്യാജ രസീതുണ്ടാക്കിയെന്നും കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻ ക്ലാർക്ക് 67,78,000 രൂപ തട്ടിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.അതേസമയം, തട്ടിയെടുത്ത തുക കണ്ടെത്താൻ ആയില്ലെന്നും പണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും  ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ ഏക പ്രതിയാക്കിയാണ്...
ന്യൂഡല്‍ഹി:   രാജ്യ വ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്തുന്നതിന്‌ അനുമതി നല്‍കാനാവില്ലെന്ന്‌ സുപ്രീം കോടതി. കൊറോണവൈറസ്‌ പരത്തുന്നത്‌ ഒരു പ്രത്യേക സമുദായമാണെന്ന പ്രചാരണത്തിന്‌ അത്‌ വഴിയൊരുക്കുമെന്ന്‌ കോടതി ചൂണ്ടിക്കാട്ടി."രാജ്യം മുഴുവന്‍ ഘോഷയാത്ര നടത്താന്‍ കോടതി അനുമതി നല്‍കിയാല്‍ മഹാമാരിയായ കോവിഡ്‌ 19 പരത്തുന്നതിന്റെ പേരില്‍ ഒരു പ്രത്യേക സമുദായം ഉന്നം വെയ്ക്കപ്പെടു"മെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ പറഞ്ഞു.രാജ്യവ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉത്തര്‍ പ്രദേശുകാരനായ...
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസില്‍ നാല് പേർ കൂടി അറസ്റ്റിൽ. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ ഷമീം, അബ്ദുള്‍ ഹമീം പി.എം എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജുവലറികളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാലുപേരും അറസ്റ്റിലായത്.പല രേഖകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അഞ്ചുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. 
തിരുവനന്തപുരം:   സെക്രട്ടറിയേറ്റില്‍ തീപിടിച്ച സംഭവത്തെത്തുടർന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാനായി 11 ശുപാർശകളുമായി അന്വേഷണസമിതി റിപ്പോർട്ട്  ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. അന്വേഷണം കഴിയുന്നത് വരെ തീപ്പിടിത്തമുണ്ടായ സെക്രട്ടറിയേയറ്റിലെ പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയലും നീക്കരുതെന്ന് സമിതി തലവനും ദുരന്തനിവാരണസമിതി കമ്മീഷണറുമായ ഡോ. എ കൗശിക് ആവശ്യപ്പെട്ടു.സ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും ഉള്ളതാണ് മറ്റ് ശുപാർശകൾ. നിലവിൽ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്. ഇരുപത്തിനാല് മണിക്കൂറും ഇവിടെ ഓഫീസിനകത്ത്...
തിരുവനന്തപുരം:   ഓണക്കാലത്ത് മദ്യവില്പന വര്‍ദ്ധിപ്പിക്കാന്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 400 ടോക്കണുകളായിരുന്നു ഒരു ദിവസം വിതരണം ചെയ്തിരുന്നത്. ഇത് 600 ടോക്കണുകളാക്കിയിട്ടുണ്ട്.ഇനി മദ്യവില്പന സമയം രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെ അനുവദിക്കും. നേരത്തെ അഞ്ച് മണി വരെ ആയിരുന്നു സമയം. ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ...