30 C
Kochi
Thursday, December 2, 2021

Daily Archives: 11th August 2020

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംങ്ങിന്റെ മരണത്തിൽ മുംബൈ പൊലീസിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. കേസിൽ ഇതുവരെ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. മഹാരാഷ്ട്ര സർക്കാരിന്‍റെ സത്യവാങ് മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുംബൈ സർക്കാരിന്റെ മൊഴിയെടുപ്പും നിയമ രീതികൾ പാലിക്കാതെയാണെന്നും സിബിഐ ചൂണ്ടിക്കാട്ടി. 
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 സീറോ അധ്യയന വർഷമായി പരി​ഗണിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ രോ​ഗവ്യാപനം കുറഞ്ഞാൽ ഡിസംബറിൽ സ്കൂളുകളും കോളേജുകളും തുറക്കാൻ സാധ്യതയുണ്ട്.
കൊച്ചി: പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി കെ മേനോന്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏകദേശം 20 വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച അദ്ദേഹം 1970-ലാണ് വിരമിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. 1956, 1969 വര്‍ഷങ്ങളിലെ ഓസ്‌ട്രേലിയന്‍ പര്യടനം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജി കെ മേനോന്‍ പ്രശസ്തിയുടെ കൊടുമുടി കേറുന്നത്.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നുമുതല്‍ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശിക്കാൻ അനുമതി. ഒരു സമയം അഞ്ചു പേർക്ക് നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിക്കും. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനാനുമതിയില്ല. ഭക്തർ  മാസ്‌ക്‌ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശൂർ: തൃശ്ശൂരിൽ പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള കെട്ടിക്കിടക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഖരാവോ ചെയ്തതിനെ തുടർന്നാണ് വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ചത്.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും എംപിമാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ ഉദ്യോഗസ്ഥർ. കേസിൽ അന്വേഷണം തുടരുന്നു എന്ന് മാത്രമായിരുന്നു ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. ലൈഫ് മിഷൻ ഇടപാടും റെഡ്ക്രസൻറ് ഇടപെടലും യുഎഇ കോൺസുലേറ്റ് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന മന്ത്രി ജലീലിന്റെ വാദവും എംപിമാർ പരാമർശിച്ചു. എൻ കെ പ്രേമചന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരാണ് പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചത്.
ജയ്‌പുർ: തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനോട് ബഹുമാനം മാത്രമാണുള്ളതെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ പരാതികൾ സംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് കുറച്ച് ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ തീരമേഖലയിൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് ശമനം ഉണ്ടാകുമെങ്കിലും സാധാരണനിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു.'പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വിജ്ഞാപനം രാജ്യത്ത് ഇതുവരെ നിലനിന്നിട്ടുള്ള  മുഴുവൻ പാരിസ്ഥിതിക നീതിയെയും ലംഘിക്കുന്നതാണ്.നമ്മുടെ പാരിസ്ഥിതിക നിയമങ്ങളുടെയും അതിന്റെ ഭാഗമായി ഉണ്ടായ കോടതി വിധികളുടെയും ലംഘനമാണ് ഇഐഎ-2020. അതുകൊണ്ടുതന്നെ ഇത് ശക്തമായി എതിർക്കപ്പെടണം.നീതിയുടെ ഭാഗമായുള്ള കരുതൽ തത്വം മുതൽ പൊല്യൂട്ടർ ബേസ്ഡ്  പ്രിൻസിപ്പൽ ...
ന്യൂസീലൻഡ്: 102 ദിവസത്തെ ഇടവേളക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൻ അറിയിച്ചു. എന്നാൽ ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരോടും വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.