27 C
Kochi
Saturday, September 26, 2020

Daily Archives: 1st August 2020

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍  സെക്രട്ടറി എം. ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കും. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.നേരത്തെ, സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു ലോക്കര്‍ അക്കൗണ്ട് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണ്. അതേസമയം, കെ ടി റമീസ്...
എന്നിലെ കാമിനി നിങ്ങളെ നീരസപ്പെടുത്തുന്നോ? അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നോ
വിശാഖപട്ടണം:വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു. സുരക്ഷാപരിശോധനയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ നാല് പേര്‍ ഷിപ്പയാര്‍ഡിലെ ജീവനക്കാരും മറ്റുള്ളവര്‍ കോണ്‍ട്രാക്ട് ജീവനക്കാരുമാണെന്ന് പൊലീസ് വ്യക്തമാക്കി. ക്രെയിനിന്‍റെ ലോ ടെസ്റ്റിങ്ങ് പരീക്ഷണത്തിനിടയിലാണ് ക്രെയിന്‍ തകര്‍ന്ന് വീണത്. സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരീക്ഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.  
തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും റിമാന്‍ഡില്‍. ഈ മാസം 21 വരെയാണ് റിമാന്‍ഡില്‍ കഴിയുക. അതേസമയം, സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസും വ്യക്തമാക്കുന്നു. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും ഇയാളും പങ്കെടുത്തിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കറിനും സരിത്തിനും ഒരേ അഭിഭാഷകനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് കേസ് അട്ടിമറിക്കാനാണെന്നും കേരള പൊലീസിന്‍റെ നീക്കം ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...
ലഡാക്ക്:   ഇന്ത്യ-ചെെന തര്‍ക്കം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തിന് സമീപം ചെെന കൂടുതല്‍ സെെനികരെയും ബോട്ടുകളും വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍.  കിടങ്ങുകള്‍, ടെന്റുകള്‍, താത്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവ തര്‍ക്കമേഖലയില്‍ ചൈനീസ് സൈന്യം നിര്‍മ്മിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സാറ്റലെെറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. തര്‍ക്ക പ്രദേശമായ ഫിംഗര്‍ 5 ഫിഗര്‍ 6 എന്നിവിടങ്ങളില്‍ 13 ബോട്ടുകളാണ് ചൈനീസ് സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് ജൂലൈ 29ലെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്.
പത്തനംതിട്ട:പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. കസ്റ്റഡിയില്‍ മരിച്ച മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ചാടിയെന്നാണ് മഹസര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, മത്തായി ആത്മഹത്യ ചെയ്തതാണെന്ന നംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം.  നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. കാട്ടിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് മത്തായിയുടെ സഹോദരന്‍ ആരോപിച്ചു.
യുഎസ്:ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ആപ്ലിക്കേഷനിലൂടെ അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യു.എസ് നടപടി.അതേസമയം,  ടിക് ടോകിനെ...
മുംബെെ:ഓണ്‍ലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകനാണ് കോടതിയിൽ ഹർജി നൽകിയത്. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാൻ ഓണ്‍ലൈൻ ചൂതാട്ട കമ്പനികള്‍ കോഹ്ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാൽ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. ഓൺലൈൻ ചൂത് കളിക്കാനുള്ള ആപ്പുകള്‍ നിരോധിക്കാൻ കോടതി നിർദേശം നൽകണമെന്നും ആവശ്യമുണ്ട്. 
മുംബെെ:നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ കാമുകി റിയ ചക്രവർത്തി, 15 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മറ്റിയതിന് തെളിവില്ലെന്നു മുംബൈ പൊലീസ്. അക്കൗണ്ടിലേക്ക് തുക  മാറ്റിയെന്നാണു സുശാന്തിന്റെ കുടുംബം ബിഹാര്‍ പൊലീസില്‍ പരാതി നൽകിയത്.  സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങള്‍ നടന്നതായി തെളിവില്ല. ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.ആത്‌മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട്...