25.5 C
Kochi
Saturday, October 16, 2021

Daily Archives: 26th August 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.തിരുവനന്തപുരം...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ  പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ  ചെയ്തതിന്‍റെ രേഖകളുമെന്ന് പൊലീസ്. പൊതുഭരണവകുപ്പിലുണ്ടായ തീപ്പിടുത്തിന് കാരണം സ്വച്ചിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം.തീ പിടിച്ച ഫാൻ നിലത്തുവീണിരുന്നു.  എന്നാൽ, യഥാർത്ഥ കാരണം വ്യക്തമാകണമെങ്കിൽ ശാസത്രീയ പരിശോധനകളുടെ ഫലമറിയണം. ഇന്ന് രാവിലെ മുതൽ സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറും പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി മനോജ് എബ്രഹാമിന്‍റെയും...
ചെന്നൈ:ഇസ്ലാമിക  പ്രഭാഷകൻ സാകിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് കേസ്. ലണ്ടനിൽ ഉപരിപഠനത്തിനായി പോയ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിന്മേൽ നേരത്തെ ക്രൈം ബ്രാഞ്ചും കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈൻ്റെ മകൻ നഫീസിനെതിരെയും എൻഐഎ കേസെടുത്തിട്ടുണ്ട്.
കൊച്ചി:കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനെതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.  കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം തീർപ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 2015ലായിരുന്നു കേസിനാസ്പദമായ കയ്യാങ്കളി സഭയിൽ നടക്കുന്നത്. ഇന്നത്തെ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ അടക്കം ആറ് എംഎൽഎമാർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതി അപേക്ഷ നൽകി. സർക്കാർ...
ന്യൂഡെല്‍ഹി:ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും ശരിയത്ത്‌ നടപ്പാക്കലും അല്ലാതെയുള്ള കാര്യങ്ങളില്‍ അധ:പതിച്ച സമുദായമാണ്‌ എന്ന‌ പരാമര്‍ശമുള്ള പോസ്‌റ്റ്‌ ആണ്‌ വിവാദമായത്. അങ്കിയുടെ പരാമര്‍ശത്തിനെതിരെ ജീവനക്കാര്‍ക്കിടയിലും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു.2019ല്‍ ഒരു വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്‍ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ എഴുതിയ ലേഖനം പോസ്‌റ്റ്‌ ചെയ്‌തുകൊണ്ടാണ്‌ ഈ പരാമര്‍ശം...
തിരുവനന്തപുരം: സെക്രട്ടറിയറ്റിലേക്ക് അതിക്രമിച്ചു കടന്നതിനും കൊവിഡ് നിയന്ത്രണങ്ങൾ ച്ചതിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മറ്റ് എട്ട് പേർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ തീപിടിത്തമുണ്ടായതിനു പിന്നാലെ സുരേന്ദ്രനും ബിജെപി പ്രവർത്തകരും സെക്രട്ടറിയറ്റിലെത്തി പ്രതിഷേധം നടത്തിയിരുന്നു. തീപിടിത്തമുണ്ടായി നിമിഷങ്ങൾക്കകം സുരേന്ദ്രനും സംഘവും എങ്ങനെ സെക്രട്ടറിയറ്റിൽ എത്തിയെന്നതായിരുന്നു സർക്കാർ ഉന്നയിച്ച സംശയം. ഈ കാര്യത്തിലും അന്വേഷണം ഉണ്ടാകും.അതേസമയം, പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതം തന്നെയെന്ന്  കെ സുരേന്ദ്രൻ ഇന്നും ആവർത്തിച്ചു. ജുലൈ 13ന് സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത...
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളേജുകളിലെ  ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം നടത്തുന്നത്. കൂടാതെ, 1.1.2016 മുതലുള്ള കുടിശിക ഉൾപ്പെടെ നൽകും.ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബർ മൂന്ന് മുതൽ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനിരിക്കെയാണ് നടപടി. തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംസിടിഎ പ്രതികരിച്ചു. 
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിനും പണത്തിനും തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണു​ഗോപാൽ അയ്യർ സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്ക് ലോക്കറിന്റെ സംയുക്ത ഉടമയാണ് താനെന്ന് വേണു​ഗോപാൽ അയ്യർ പറഞ്ഞു.എന്നാൽ, പണത്തിൻ്റെ ഉറവിടം സ്വപ്ന തന്നോട് പറഞ്ഞിട്ടില്ലെന്നും ഇയാൾ പറഞ്ഞതായി ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എം ശിവശങ്കറിന്റെ സുഹൃത്താണ്  വേണു​ഗോപാൽ.അതേസമയം, സ്വപ്നക്ക് കമ്മീഷൻ നൽകിയിട്ടില്ലെന്ന് സെയ്ൻ വെഞ്ചേഴ്സ് ഉടമ വിനോദും മൊഴി നൽകിയിട്ടുണ്ട്. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു...
തിരുവനന്തപുരം:പമ്പാ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലാണ് നടപടി. നേരത്തെ ഇതേ ആവശ്യത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നില്ല.പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം. അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ...
ഡബ്ലിൻ:കൊവിഡ് പ്രോട്ടോക്കോൾ തെറ്റിക്കാതിരിക്കാൻ പരസ്യവാചകം തന്നെ മാറ്റി പ്രമുഖ ഭക്ഷണ ബ്രാൻഡായ കെഎഫ്‌സി. 64 വർഷമായി കെഎഫ്‌സി ഉപയോഗിച്ചുകൊണ്ടിരുന്ന 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന പരസ്യവാചകമാണ് ഉപേക്ഷിച്ചിരിക്കുന്നത്.കൊവിഡ് സാഹചര്യത്തില്‍ തികച്ചും യോജിക്കാത്ത പരസ്യവാചകമാണ് കമ്പനിയുടേതെന്ന് ബോധ്യമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ കാതറിന്‍ ഗില്ലെപ്‌സി അറിയിച്ചു.വൈറസിനെ ചെറുക്കാന്‍ കൈകള്‍ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു.ആയതിനാൽ, ഈ...